പേരാമ്പ്ര: പേരാമ്പ്രയിലെ കോൺഗ്രസ്സ് ഓഫീസ് എസ് ഡി പി ഐ അഗ്നിക്കിരയാക്കിയതിൽ പ്രതിഷേധിച്ച് പ്രദേശത്ത് ഇന്ന് ഹർത്താൽ. ഉദ്ഘാടനം നടക്കാനിരുന്ന കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസാണ് എസ് ഡി പി ഐക്കാർ അടിച്ച് തകര്‍ത്ത് കത്തിച്ചത്.
ഓഫിസിന്റെ ഒന്നാം നിലയിലെ മുഴുവന്‍ ജനല്‍ ചില്ലുകളും ഗ്ലാസ് വാതിലും പൂര്‍ണമായി തകർന്നു. നിലത്ത് പതിച്ച ടൈലുകളും നശിപ്പിച്ചിട്ടുണ്ട്.രാത്രിയായിരുന്നു സംഭവമെന്ന് അനുമാനിക്കുന്നു.
ഓഫീസ് അക്രമത്തില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് 6 വരെ പേരാമ്പ്രയില്‍ ഹര്‍ത്താലിന് കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്തു. ഇന്നലെ നടക്കേണ്ടിയിരുന്ന ഓഫീസിന്റെ ഉദ്ഘാടനം ഉമ്മന്‍ ചാണ്ടിയുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റി വെക്കുകയായിരുന്നു.
Discussion about this post