ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനും സി പി എമ്മിനും പലതും മറയ്ക്കാനുണ്ടായിരുന്നെന്നും ഇതിന്റെ ഭാഗമായാണ് അവര്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്തതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്.
എന്തിനാണ് സിപിഎം സിബിഐ അന്വേഷണത്തെ ഭയക്കുന്നത്. ഷുഹൈബ് വധത്തിന്റെ ആദ്യ ഘട്ടത്തില്‍ സിപിഎമ്മിന് പങ്കില്ലെന്നായിരുന്നു അവര്‍ പറഞ്ഞിരുന്നതെന്ന് എം ടി രമേശ് കോഴിക്കോട്ട് പറഞ്ഞു.
ഷുഹൈബ് വധക്കേസില്‍ സിപിഎമ്മിന് ഒന്നും മറക്കാനില്ലെങ്കില്‍ അവര്‍ ഷുഹൈബിന്റെ കുടുംബത്തോടൊപ്പം നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു
Discussion about this post