രാം ജന്മഭൂമി-ബാബ്റി മസ്ജിദ് ഭൂമി തർക്കം പരിഹരിക്കുന്നതിനായി സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ മധ്യസ്ഥ സമിതി പരിഹാരം കാണുന്നതിൽ പരാജയപ്പെട്ടുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
അതേസമയം മൂന്ന് അംഗ സമിതി വിഷമകരമായ പ്രശ്നം പരിഹരിക്കാൻ നടത്തിയ ശ്രമങ്ങളെ യോഗി അഭിനന്ദിച്ചു. ഹിന്ദു പുരാണമായ മഹാഭാരതത്തിൽ നിന്നുളള ഉദാഹരണങ്ങൾ പരാമർശിച്ചാണ് യോഗി സംസാരിച്ചത്.
സുപ്രീം കോടതി അയോധ്യ കേസ് മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ സമിതിയെ നിയോഗിച്ചത്. ഇത് പരാജയമായിരുന്നു.മധ്യസ്ഥതയ്ക്ക് ശ്രമിക്കാം എന്നല്ലാതെ ഒന്നും നടക്കില്ലെന്ന് നമുക്ക് അറിയാം. ആ ശ്രമം നല്ലതാണെന്നും യോഗി പറഞ്ഞു. മഹാഭാരതത്തിന് മുൻപും മധ്യസ്ഥ ശ്രമങ്ങൾ നടന്നിരുന്നു എന്നാൽ ഫലം ഉണ്ടായിരുന്നില്ല.
അയോധ്യ വിഷയത്തിൽ മധ്യസ്ഥ സമിതി അന്തിമ തീരുമാനം എടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ഓഗസ്റ്റ് ആറ് മുതൽ ദൈനം ദിനം വാദം കേൾക്കാനും തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് യോഗിയുടെ പ്രതികരണം.
Discussion about this post