ജമ്മു കാശ്മീരിൽ വർധിച്ചു വരുന്ന സംഘർഷങ്ങൾക്കിടിയിൽ കാർഗിൽ ജില്ലയിലെ ഉദ്യോഗസ്ഥർക്ക് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആക്കരുതെന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം.
പുതിയ നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കൈമാറി. ജില്ലാ ഓഫീസർമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുകൾ, തഹസിൽദാർമാർ, മറ്റ് മേഖല ഉദ്യോഗസ്ഥർ എന്നിവർ കാർഗിൽ ജില്ല മജിസ്ട്രേറ്റിന്റെയോ, ഡെപ്യൂട്ടി കമ്മീഷണറുടെയോ മുൻകൂർ അനുമതിയില്ലാതെ ഒരു സാഹചര്യത്തിലും അതത് സ്റ്റേഷനുകളിൽ നിന്നും പുറത്ത് പേകരുതെന്ന് നിർദ്ദേശിച്ചു.
അമർനാഥ് യാത്രയ്ക്ക് ഭീകരവാദ ഭീഷണിയുണ്ടെന്ന് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് തീർത്ഥാടകരോടും വിനോദ സഞ്ചാരികളോടും താഴ് വരയിൽ നിന്നും എത്രയും വേഗം മടങ്ങാൻ ആവശ്യപ്പെട്ടിരുന്നു. ജമ്മുകാശ്മരീൽ സൈന്യം കനത്ത ജാഗ്രത പാലിക്കുകയാണ്.
Discussion about this post