അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ കാമരാജിന്റെ ജന്മദിനം ബിജെപി ആഘോഷിക്കുമെന്ന് ഷിപ്പിംഗ് വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്.ജൂലൈ 25ന്് ജന്മദിനാഘോഷങ്ങളില് പങ്കെടുക്കുന്നതിനായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മധുര സന്ദര്‍ശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത് എങ്കിലും കാമരാജ് ഒരു മഹത് വ്യക്തിയും സ്വാതന്ത്ര്യ സമരസേനാനിയും ആയതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചത്. ഒരു ദേശീയ നേതാവെന്ന നിലയില്‍ കാമരാജിനെ അനുസ്മരിക്കുന്നതിന് തെറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.
കാമരാജിനെയും അദ്ദേഹത്തോടൊപ്പം മന്ത്രിസഭാംഗമായിരുന്ന കക്കാനെയും പോലെയുള്ള നേതാക്കളുടെ മഹത്വത്തെയും ലാളിത്യത്തേയും സത്യസന്ധതയേയും പറ്റി ജനങ്ങളെ അറിയിക്കുന്നതിനാണ് ജന്മദിനം ആഘോഷിക്കാന്‍ ബിജെപി തീരുമാനിച്ചത് എന്നും പൊന്‍ രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
Discussion about this post