ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതിനു പിന്നാലെ, അതീവ ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പൊലീസും സുരക്ഷാ സേനയും പരമാവധി കരുതലോടെയിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്കയച്ച സന്ദേശത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു.
ജമ്മു കശ്മീരില്‍നിന്നുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേന്ദ്രം ന ല്കിയ സന്ദേശത്തില്‍ പറയുന്നത്. കശ്മീരില്‍നിന്നുള്ള വിദ്യാര്‍ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കേന്ദ്രം പറയുന്നു.
പ്രത്യേക പദവി എടുത്തുകളഞ്ഞ്, കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര നിര്‍ദേശം.
Discussion about this post