യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുക്കേസ് പ്രതിയും എസ്എഫ് ഐ നേതാവുമായ ശിവരഞ്ജിത്തിന്റെ ബിരുദ പരീക്ഷ ഫലവും സംശയത്തില്‍.ആദ്യ സെമസ്റ്റര്‍ പാസായത് നാലാം ശ്രമത്തില്‍.എന്നാല്‍ അവസാന രണ്ട് സെമസ്റ്ററുകളില്‍ ശിവരഞ്ജിത്ത് 70% മാര്‍ക്കും നേടിയത് സംശയത്തിന് ഇടയാക്കുന്നു.
ആദ്യ സെമസ്റ്റര്‍ 2014 ലിലാണ് എഴുതിയത്. ബി.എസ്.സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു. ആദ്യ സെമസ്റ്ററില്‍ ആറ് വിഷയങ്ങളില്‍ ആകെ ജയിച്ചത് ഒരു വിഷയത്തില്‍ മാത്രമായിരുന്നു. തുടര്‍ന്ന് രണ്ടാമത്തെ ശ്രമത്തില്‍ മൂന്നു വിഷയത്തില്‍ ജയിച്ചു. നാലാമത്തെ ശ്രമത്തിലാണ് എല്ലാ വിഷയത്തിനും ജയിക്കുന്നത്. അഞ്ചാം സെമസ്റ്ററില്‍ ഫിസിക്കല്‍ കെമിസ്ട്രിയില്‍ 80 മാര്‍ക്ക് ലഭിച്ചു. ഇനോര്‍ഗാനിക് കെമിസ്ട്രി തേര്‍ഡ് പേപ്പറിന് 63 മാര്‍ക്കും എത്തിക്കല്‍ കെമിസ്ട്രിയില്‍ 81 ും പ്രാക്ടിക്കലിന് 74 ഉം മാര്‍ക്ക് നേടാന്‍ സാധിച്ചു.
ആറാം സെമസ്റ്ററില്‍ ഓര്‍ഗാനിക് കെമിസ്ട്രിക്ക് രണ്ടാം പേപ്പറിന് 78 മാര്‍ക്കും ഫിസിക്കല്‍ കെമിസ്ട്രി തേര്‍ഡില്‍ 78 മാര്‍ക്കും അതോടൊപ്പം പ്രോജക്ടും അടങ്ങുന്ന അധ്യാപകര്‍ മാര്‍ക്ക് നല്‍കുന്ന ഇന്റേണല്‍ അസസ്‌മെന്റ് പോലെയുള്ള വിഷയത്തില്‍ 80 മാര്‍ക്ക് നേടാന്‍ സാധിച്ചു.
Discussion about this post