കാശ്മീരിനെ വിഭജിക്കുന്നതിനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ അയല്‍രാജ്യമായ ചൈനയുടെ മൗനമാണ് പാക്കിസ്ഥാനെയും തീരുമാനത്തില്‍ എതിര്‍പ്പുള്ള സംഘടനകളെയും നിരാശരാക്കി. ലഡാക്കിന്റെ പല ഭാഗങ്ങളും തങ്ങളുടേതാണെന്ന് അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ ചൈന മൗനം അവലംബിക്കുകയാണ്. ചൈനയെ ഇന്ത്യ അടപടലം പൂട്ടിയോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം.
നേരത്തെ മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് ചൈന പിന്‍വലിക്കുകയും, മസൂദ് അസറിനെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെ ചൈന ഇന്ത്യയ്ക്ക് വഴങ്ങിയെന്ന ആശങ്ക പാക്കിസ്ഥാന് ഉണ്ടായിരുന്നു. ഇപ്പോഴത്തെ മൗനവും ഈ പട്ടികയില്‍ പെടുത്താവുന്നതാണോ എന്നാണ് ഉയരുന്ന ചോദ്യം.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ എതിര്‍ക്കുകയാണ്. പാകിസ്ഥാന് പുറമെ അമേരിക്ക മാത്രമാണ് വിഷയത്തില്‍ പ്രതികരണം നല്‍കിയിരിക്കുന്നത്. കശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് ഇന്ത്യന്‍ നിലപാട് ശരിവച്ചു കൊണ്ടുള്ളതാണ് യുഎസ് പ്രതികരണം. അതിര്‍ത്തി സംഘര്ഷഭരിതമാവാതിരിക്കണമെന്നും യുഎസ് പറയുന്നു.
തീരുമാനത്തില്‍ പാകിസ്ഥാന് ഒഴികെയുള്ള മുസ്ലിം രാജ്യങ്ങള്‍ക്ക് തണുത്ത പ്രതികരണമാണ് ഉള്ളത്. ജമ്മു കാശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ട്. കൂടുതല്‍ പാരാമിലിറ്ററി ഫോഴ്സിനെ വിന്യസിച്ചതില്‍ ഉത്ക്കണ്ഠയുണ്ട് എന്നിങ്ങനെയാണ് ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കണ് ട്രീസിന്റെ പ്രതികരണം.
ലഡാക്കിലെ അക്സ ചിന് പ്രദേശത്തിന് ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയിട്ട് പോലും ചൈന വിഷയത്തില്‍ പ്രതികരിക്കാത്തത് ലോകരാഷ്ട്രങ്ങള്‍ കൗതുകത്തോടെയാണ് വിലയിരുത്തുന്നത്.
Discussion about this post