ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുനീക്കിയ വിഷയത്തില്‍ പ്രതികകരണവുമായി യശ്വന്ത് സിന്‍ഹ.നടപടി രാഷ്ട്രീയപരമായ നീക്കമാണ് എന്നാല്‍ ഉടനെ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ രാജീവ് ഗാന്ധി നേടിയതിനെക്കാള്‍ വലിയ വിജയം ബിജെ.പിക്കുണ്ടാവുമെന്നും മുന്‍ ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹ. ഈ തീരുമാനം തികച്ചും രാഷ്ട്രീയപരമായ നീക്കമാണെന്നും ഇതുകൊണ്ട് ജമ്മുകശ്മീരില്‍ ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ല. ചില പ്രധാന സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി ചെയ്തതാണ്. ഉടനെ ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 1984-ല്‍ രാജീവ് ഗാന്ധി നേടിയ വിജയത്തെക്കാള്‍ വലിയ വിജയം ബി.ജെ.പിക്കുണ്ടാവും. രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് അവര്‍ തകര്‍ക്കും
നോട്ടുനിരോധനം ഒരിക്കലും സാമ്പത്തികപരമായ നടപടിയായിരുന്നില്ല. അത് കൃത്യമായ രാഷ്ട്രീയനീക്കമായിരുന്നു. കശ്മീരിലും അതുതന്നെയാണ് നടക്കുന്നതെന്നും അദ്ദേഹം എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Discussion about this post