മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യാത്രയായത് വിലപ്പെട്ട ഒരു രൂപയുടെ കടം ബാക്കിയാക്കി. ഇന്ത്യയിലെ പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വയാണ് മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് സുഷമയുമായി നടത്തിയ ഫോണ്‍ സംഭാഷണം പങ്കുവച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്നലെ രാത്രി 8.50 ന് സുഷമ സ്വരാജുമായി ഫോണില്‍ സംസാരിച്ചു എന്ന് ഹരീഷ് സാല്‍വ പറയുന്നു. വളരെ വൈകാരികമായ സംഭാഷണമായിരുന്നു അത്. സാല്‍വേയെ കാണണമെന്ന് സുഷമ സ്വരാജ് ഫോണില്‍ പറഞ്ഞു. കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകനാണ് സാല്‍വേ. ഒരു രൂപ മാത്രമാണ് കേസിൽ വാദിച്ച് ജയിച്ചതിന് സാൽവേ ആവശ്യപ്പെട്ടത്
കേസില്‍ വാദിച്ച് വിജയിച്ചതിനുള്ള ഫീസ് ആയ ഒരു രൂപ കൈപ്പറ്റാന്‍ ബുധനാഴ്ച ആറ് മണിയ്ക്ക് വരൂ എന്ന് തന്നോട് സുഷമ സ്വരാജ് ഫോണില്‍ പറഞ്ഞതായി സാല്‍വേ പങ്കുവയ്ക്കുന്നു. വളരെ വിലപ്പെട്ട ഫീസാണ് അതെന്നും അത് വാങ്ങാന്‍ താന്‍ എത്തുമെന്നും സുഷമയോട് താന്‍ തിരിച്ചു പറഞ്ഞതായു സാല്‍വേ പറയുന്നു. മരിക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുന്‍പായിരുന്നു ഈ ഫോണ്‍ സംഭാഷണം. ഈ ഒരു രൂപ ഫീസ് സാല്‍വേയ്ക്ക് നല്‍കാന്‍ സാധിക്കാതെയാണ് സുഷമയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
Discussion about this post