ന്യൂഡല്‍ഹി:രാജ്യത്ത് വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ദേശീയ നിയമ കമ്മീഷന് വിളിച്ചു കൂട്ടിയ അഭിപ്രായ ശേഖരണ യോഗത്തില്‍ ഭൂരിപക്ഷ അഭിപ്രായം. എം.പിമാരായ ശശി തരൂര്‍,കനിമൊഴി എന്നിവര്‍ യോഗത്തില്‍ വധശിക്ഷയെ എതിര്‍ത്തു. എന്നാല്‍ വരുണ്‍ ഗാന്ധി വധശിക്ഷ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. നിയമവിദഗ്ധര്‍,രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നിയമ കമ്മീഷന് സംഘടിപ്പിച്ച യോഗത്തിലാണ് ഭൂരിപക്ഷം ആളുകളും വധശിക്ഷയെ എതിര്‍ത്ത് രംഗത്തെത്തിയത്.
ശിക്ഷ കൊണ്ട് രാജ്യത്ത് കുറ്റകൃത്യങ്ങള്‍ കുറയില്ലെന്നും ഇത്തരത്തിലുള്ള നടപടികള്‍ ആധുനിക സമൂഹത്തിനു ചേരില്ലെന്നും ശശി തരൂര്‍ എംപി വാദിച്ചു.ആരും കുറ്റവാളിയായി ജനിക്കുന്നില്ല. സാഹചര്യങ്ങളാണ് ഒരുവനെ കുറ്റവാളിയാക്കുന്നത്. അതിനാല്‍ കറ്റവാളികള്ക്ക് തെറ്റു തിരുത്തി അവര്‍ക്ക് ജീവിതത്തിലേക്ക് തിരീച്ചുവരാനുള്ള അവസരമാണ് നല്‍കേണ്ടത്. എന്നാല്‍ കാണ്‍ഗ്രസ് ഇതിനെതിരെ ഔദ്യോഗികമായി നിലപാടെടുത്തിട്ടില്ലെന്നും വ്യക്തിപരമായി വധശിക്ഷയോട് യോജിപ്പില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
ഗാന്ധിജിയുടെ ശുചിത്വഭാരതമെന്ന ആശയം പ്രാവര്‍ത്തികമാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വധശിക്ഷാ നടപടിയില്‍ ഗാന്ധിജിയുട അഹിംസാ തത്വങ്ങളും മറക്കരുതെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ രാജ്യദ്രോഹികളായ കുറ്റവാളികള്‍ക്ക് പശ്ചാത്താപമുണ്ടാകാനുള്ള സാധ്യത കുറവാണെന്നും അതിനാല്‍ അവരെ ജീവിതകാലം മുഴുവന്‍ തടവില്‍ പാര്‍പ്പിക്കുന്നതിലും നല്ലത് യാതനയില്ലാത്ത വധശിക്ഷയാണെന്നും ബിജെപി എംപി വരുണ്‍ ഗാന്ധി പറഞ്ഞു.
അത്യപൂര്‍വവും അതിഹീനവുമായ കുറ്റവാളികളെ പൊതുഖജനാവില്‍ നിന്നും പണം ചിലവാക്കി പരിരാലിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യവും യോഗത്തില്‍ സ്ഥാനം പിടിച്ചു. വിവിധ കക്ഷികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് നിയമ കമ്മീഷന് ശുപാര്‍ശ തയ്യാറാക്കും
Discussion about this post