പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ജമ്മു കശ്മീരിന് പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത സര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രധാനമന്ത്രി വിശദീകരിക്കും.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് നല്‍കിയിട്ടുള്ള പ്രത്യേക പദവി റദ്ദാക്കുന്ന പ്രമേയത്തിന് പാര്‍ലമെന്റ് ചൊവ്വാഴ്ച അംഗീകാരം നല്കി. ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കാനുള്ള ബില്ലും ഇരു സഭകളും പാസ്സാക്കി .സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയില്‍നിന്നുള്ള പ്രധാനമന്ത്രിയുടെ പതിവ് പ്രസംഗത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് നിര്‍ദ്ദിഷ്ട പ്രസംഗം
മാര്‍ച്ച് 27 ന് ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് അദ്ദേഹം അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. തത്സമയ ഉപഗ്രഹങ്ങളെ പ്രതിരോധിക്കാനായുള്ള ഇന്ത്യ ഉപഗ്രഹ വിരുദ്ധ മിസൈല്‍ (എ-സാറ്റ്) വിക്ഷേപണത്തെകുറിച്ച് വിശദമാക്കാനായിരുന്നു അഭിസംബോധന .
Discussion about this post