കഴിഞ്ഞ ദിവസം കാണാതായ യുവസംവിധായകന് നിഷാദിനെ കൊടകരയില്‍ നിന്ന് കണ്ടെത്തി. അക്രമിസംഘം മര്‍ദിച്ച് തട്ടിക്കൊണ്ടുപോയതായി നിഷാദിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. നിഷാദ് ഇപ്പോള്‍ ചികിത്സയിലാണെന്ന് പോലീസ് പറയുന്നു.
ഒപ്പമുണ്ടായിരുന്ന ഭാര്യയെ അടിച്ചുവീഴ്ത്തിയാണ് നിഷാദിനെ കാറില്‍ കടത്തിക്കൊണ്ടുപോയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. പാവറട്ടിയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള യാത്രാമധ്യേയായിരുന്നു സംഭവം. സംഭവത്തില്‍ പേരാമംഗലം പോലീസ് കേസെടുത്തിരുന്നു.
രാവിലെ അഞ്ചുമണിയോടെ ചിറ്റിലപ്പിള്ളി മുള്ളൂര്‍ക്കായല്‍ ഭാഗത്തുവെച്ച് മുഖംമൂടി ധരിച്ച് വാഹനത്തിലെത്തിയ മൂന്നുപേരാണ് തങ്ങളെ ആക്രമിച്ചതെന്ന് നിഷാദിന്റെ ഭാര്യ പ്രതീക്ഷ പറഞ്ഞു. കഴുത്തിന് പരിക്കേറ്റ അവര്‍ അമല ആശുപത്രിയില്‍ ചികിത്സയ്ക്കുശേഷം വീട്ടിലെത്തി.
ചിയ്യാരം സ്വദേശിയായ നിഷാദ് സംവിധാനം ചെയ്ത ‘വിപ്ലവം ജയിക്കാനുള്ളതാണ്’ എന്ന സിനിമ കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട നേര്‍ച്ചകള്‍ക്കായി പാവറട്ടി പള്ളിയില്‍നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പോവുമ്പോഴായിരുന്നു ആക്രമണം.
Discussion about this post