പ്രണയാഭ്യർഥന നിരസിച്ചതിന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ നടുറോഡിൽ തടഞ്ഞുനിർത്തി യുവാവ് ക്രൂരമായി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയംകുന്ന് മുരിങ്ങവിള വീട്ടിൽ സജിത്തി(21)നെ അയിരൂർ പോലീസ് അറസ്റ്റു ചെയ്തു.
ചൊവ്വാഴ്ച വൈകീട്ട് പാളയംകുന്ന് ജങ്ഷനിലായിരുന്നു സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുകയായിരുന്നു വിദ്യാർഥിനി. സ്കൂട്ടറിലെത്തി ഇയാൾ പെൺകുട്ടിയെ തടഞ്ഞു നിര്ത്തുകയായിരുന്നു.തുടര്ന്ന് വിദ്യാർത്ഥിനിയുടെ സഹപാഠികളും നാട്ടുകാരും നോക്കി നിൽക്കെ മർദ്ദിക്കുകയായിരുന്നു. മുഖത്തും ശരീരത്തും മർദിക്കുകയും കൈ പിടിച്ചുതിരിക്കുകയുമായിരുന്നു.
നാട്ടുകാർ ശ്രദ്ധിച്ചതോടെ സ്‌കൂട്ടറിൽ കയറി ഇയാൾ സ്ഥലംവിട്ടു. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ വിദ്യാർഥിനിയെ ശല്യംചെയ്തുവരികയായിരുന്നു. വിദ്യാർഥിനിയുടെ രക്ഷാകർത്താക്കളുടെ പരാതിയിൽ അയിരൂർ പോലീസ് കേസെടുത്തു
Discussion about this post