മഴ ശക്തി പ്രാപിച്ചതോടെ ഡാമുകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഈ പശ്ചാത്തലത്തിൽ കൂടുതൽ ഡാമുകൾ തുറന്നു. കല്ലാർ കുട്ടി, മലങ്കര, ഭൂതത്താൻക്കെട്ട് ഡാമുകൾക്ക് പുറമേ പെരിങ്ങൽക്കുത്ത് , മംഗലം ഡാമുകളാണ് തുറന്നത്. കുറ്റ്യാടി, പഴശി, കാരാപ്പുഴ എന്നി ഡാമുകളിൽ നിന്നും വെളളം പുറത്തേയ്ക്ക് ഒഴുക്കുന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ഡാമുകൾ തുറന്നുവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ തീരപ്രദേശത്തുളളവരോട് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിനിടെ വയനാട്ടിൽ രക്ഷാപ്രവർ ത്തനത്തിന് സൈന്യം എത്തുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു
സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പേമാരിയും ഉരുൾ പൊട്ടലും അനുഭവപ്പെട്ട അഞ്ചുജില്ലകളിൽ ജനജീവിതം ദുരിതപൂർ ണമായി. കണ്ണൂർ ,കോഴിക്കോട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകൾ വെളളപ്പൊക്ക ഭീഷണിയിലാണ്. ഇതിനിടെ താഴ്ന്ന പ്രദേശങ്ങളില്‍ വെളളം കയറി.മുക്കം, മാവൂർ, നിലമ്പൂർ , ഇരിട്ടി, മൂന്നാർ ടൗണുകൾ വെളളത്തിനടിയിലായി. മൂന്നാർ , മാങ്കുളം, മറയൂർ എന്നിവിടങ്ങൾ ഒറ്റപ്പെട്ടു. കനത്തമഴയില്‍ ഇതുവരെ ഒരു വയസ്സുകാരി ഉൾ പ്പെടെ നാലുപേര്‍ മരിച്ചു.
മൂന്ന് ദിവസം കൂടി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുമെന്നാണ് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴം,വെള്ളി ദിവസങ്ങളില്‍ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post