ശക്തമായ മഴയെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം രാത്രി പന്ത്രണ്ടുമണി വരെ അടച്ചിടും. മുൻ കരുതലിന്റെ ഭാഗമായാണ് നടപടി. കൊച്ചിയിലേക്ക് എത്തുന്ന വിമാനങ്ങൾ വഴിതിരിച്ചുവിടുമെന്നും സിയാൽ അധികൃതർ അറിയിച്ചു
ലാന്റിങ്ങുകളും ടെക്് ഓഫുകളും താത്കാലികമായി നിർത്തിവെച്ചു. ഇതുവരെ റൺ വേയിലേക്ക് വെള്ളം കയറിയിട്ടില്ല. വിമാനത്തിന് പുറക് വശത്തുള്ള ഭാഗങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്കാലികമായി അടച്ചിടാനുള്ള തീരുമാനം. ഇന്ന് രാത്രി മഴതുടരുന്ന സാഹചര്യം ആണെങ്കിൽ നാളെയും സമാനമായ നടപടി തുടരും. കഴിഞ്ഞ വർഷവും കനത്ത മഴയെ തുടർന്ന നിരവധി ദിവസങ്ങളിൽ വിമാനത്താവളം അടച്ചിട്ടിരുന്നു.
ആലുവനഗരത്തിൽ വെള്ളം കയറിയിട്ടുണ്ട്. ചെമ്പകശേരി, കടത്തകടവ്, എടയപ്പുറം എന്നിവിടങ്ങളിലാണ് വെള്ളം കയറിയിട്ടുള്ളത്. ജില്ലയിൽ മഴ തുടരുന്നുവെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇടമലയാർ ഡാമിന്റെ ജലനിരപ്പ് 169 മീറ്റർ ആണ്. നിലവില്‍ ഇടമലയാർ ഡാമിൽ 138.96 മീറ്റർ ആണ് ജലനിരപ്പ്. അതിനാൽ ഡാം തുറന്ന് വിടാൻ സാധ്യതയില്ല. അതേസമയം 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ,കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം,തൃശ്ശൂർ, ആലപ്പുഴ, പത്തനംത്തിട്ട,ഇടുക്കി, കാസർ കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾക്കും അംഗനവാടികൾക്കും അവധി ബാധകമാണ്. പി.എസ്.സി ഉൾപ്പടെയുളള പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.
Discussion about this post