രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ പല ജില്ലകളിലും ദുരിതം വിതച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലും രൂക്ഷമാണ്.രക്ഷാപ്രവർത്തനത്തിന് സൈന്യവും ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു.വിമാനങ്ങൾ വഴി തിരിച്ചു വിടും.
ഇന്ന് എട്ട് പേരുടെ മരണം സ്ഥിതീകരിച്ചു.പുത്തുമലയിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം എടവണ്ണ ഒതായില്‍ വീട് ഇടിഞ്ഞു വീണതിനെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നാലുപേര്‍ മരിച്ചു. കോഴിക്കോട് കുറ്റ്യാടി ആർപ്പൂക്കര വയലിൽ ഒഴുക്കിൽപ്പെട്ട രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മാക്കൂർ മുഹമ്മദ് ഹാജി, മുഹമ്മദ് സഖാഫി എന്നിവരുടെ മൃതദേഹം കണ്ടെത്തി. കണ്ണൂരിൽ നിന്നും ഒരാളുടെ മരണം സ്ഥിതീകരിച്ചു.
വയനാട്ടിൽ ഉരുൾ പൊട്ടൽ രൂക്ഷമാണ്. ഉരുൾപ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയിൽ 50 ഓളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഉരുൾപ്പൊട്ടലിനെ തുടർന്ന് നിരവധി ആളുകളെ കാണാതായും റിപ്പോർട്ടുകളുണ്ട്. എസ്റ്റേറ്റ് കാന്റീനും തൊഴിലാളികളുടെ ലയങ്ങളും മണ്ണിനടിയിലാണ്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർ ത്തനത്തയും ബാധിച്ചിട്ടുണ്ട്. കേന്ദ്രദുരന്തനിവാരണ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വടകര വിലങ്ങാട് ഉരുൾ പൊട്ടി നാലുപേരെ കാണാതായി. മൂന്നുവീടുകൾ പൂർണ്ണമായും മണ്ണിനടിയിലായി. കോട്ടയം ഈരാറ്റുപേട്ടയിലും ഉരുൾ പൊട്ടലുണ്ടായി. പാലക്കാട് കരിമ്പയിൽ ഉരുൾപൊട്ടി. അട്ടപ്പാടി ഒറ്റപ്പെട്ട നിലയിലാണ്. മിക്ക നദികളും നിറഞ്ഞു കവിഞ്ഞ് ഒഴുകുകയാണ്. ഭവാനി, ശിരുവാണി, മണിമലയാർ , പമ്പ തുടങ്ങിയവ കരകവിഞ്ഞു. നദീ തീരങ്ങളിലുള്ളവർക്കും് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂർ നഗരവും വെളളത്തിനിടയിൽ ആണ്.
മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന് സർക്കാർ വായുസേനയുടെ സഹായവും തേടി. മണ്ണിടിച്ചിലിനെയും ഉരുൾ പൊട്ടലിനെയും തുടർന്ന്് റോഡ്, റെയിൽ ഗതാഗതവും താറുമാറായി. വൈദ്യുതി ബന്ധവും മിക്കയിടങ്ങളിലും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്
Discussion about this post