സംസ്ഥാനത്ത് മഴ ശക്തി പ്രാപിച്ചതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയര്‍ന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 123 അടിയായി. 142 അടിയാണ് അനുവദനീയമായ അളവ്. ഇന്നലെ മാത്രം മുല്ലപ്പെരിയാറിലേക്ക് ഏഴ് അടി വെള്ളമാണ് ഒഴുകിയെത്തിയത്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നീരൊഴുക്ക് വര്‍ധിച്ചേക്കുമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2329.24 അടിയാണ്. ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ഒരു ദിവസം കൊണ്ട് മൂന്ന് അടി വെള്ളമാണ് ഉയര്‍ന്നത്.
പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറന്നു. 3 ഷട്ടറുകള്‍ തുറന്ന് 35 ക്യൂമെക്സ് വെള്ളം തുറന്നുവിടാനാണ് തീരുമാനം. ആങ്ങമുഴി, സീതത്തോട് മേഖലകളില്‍ ജലനിരപ്പ് ഉയരും. ശബരിഗിരി വൈദ്യുത പദ്ധതിയുടെ സംഭരണികളിലെ ജലനിരപ്പ് 22% ല്‍ എത്തി. തൃശൂര്‍ ജില്ലയില്‍ ജലസേചന വകുപ്പിന്റെ കീഴിലുള്ള പീച്ചി, വാഴാനി, ചിമ്മിനി അണക്കെട്ടുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്.
മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, കല്ലാര്‍, പഴയ മൂന്നാര്‍ ഹെഡ്വര്ക്സ് എന്നീ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. കോഴിക്കോട്ട് കക്കയം ഡാമിന്റെ 2 ഷട്ടര്‍ ഇന്നലെ വൈകിട്ട് തുറന്നു. കുറ്റിയാടിപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം. 5 അടി കൂടി ഉയര്‍ന്നാല്‍ സംഭരണ ശേഷിയായ 2487 അടിയാകും. പെരുവണ്ണാമൂഴി ഡാമിന്റെ 4 ഷട്ടര്‍ ബുധനാഴ്ച തുറന്നിരുന്നു.
മഴ കനക്കുന്നു;മുല്ലപെരിയാറില്‍ ജലനിരപ്പ് 123 അടിയായി;നിരവധി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു
.
Discussion about this post