കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ടു കരുതല്‍ തടങ്കലിലുള്ള സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ അനുമതി നിഷേധിച്ചിട്ടും കാണാനെത്തിയ ഇടതുനേതാക്കളെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ എന്നിവരെയാണു ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷാസേന തടഞ്ഞു.
ഇന്നു രാവിലെ ഒന്‍പതിന് രാവിലെ തരിഗാമിയെ കാണാന്‍ അനുവദിക്കണമെന്നാണ് യെച്ചൂരി ഗവര്‍ണറോട് ആവശ്യപ്പെട്ടിരിന്നു. എന്നാല്‍, സുരക്ഷാകാരണങ്ങളാല്‍ ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. എന്നിട്ടും അനുമതി ഇല്ലാതെ തരിഗാമിയെ കാണാന്‍ പുറപ്പെട്ടതാണ് ഇരുവരും.
നേരത്തേ, ഇതേ കാരണത്തിനു കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനേയും സുരക്ഷാസനേ കശ്മീര്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നു തടഞ്ഞിരുന്നു. 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് കശ്മീരില്‍ എങ്ങും അതീവ സുരക്ഷയാണ് സേന ഒരുക്കിയിരിക്കുന്നത്. ഇതിനിടയില്‍ വിഐപികള്‍ക്ക് സുരക്ഷ ഒരുക്കാന്‍ സാധിക്കില്ലെന്നു സേന നേരത്തേ വ്യക്തമാക്കിയിരുന്നതാണ്
Discussion about this post