മലപ്പുറത്തെ കവളപ്പാറയില്‍ ഉരുള്‍ പൊട്ടല്‍.അന്‍പതിലേറെ പേരെ കാണാതായതായി സംശയം.30 ഓളം വീടുകള്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഉരുള്‍പൊട്ടിയത്.
ഇവിടേക്കുള്ള റോഡ് തകര്‍ന്നതിനാല്‍ ആര്‍ക്കും തന്നെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാന്‍ സാധിച്ചില്ല.
പ്രദേശത്ത് എഴുപതോളം വീടുകളാണുള്ളത്. വീടുകളിലുള്ള കുടുംബങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും നാട്ടുകാർ പറഞ്ഞു.രണ്ട് ദിവസമായി പ്രദേശത്ത് വൈദ്യുതി ഇല്ലാത്തതിനാൽ ഉരുൾപൊട്ടലിൽപ്പെട്ടവരെ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
Discussion about this post