സംസ്ഥാനത്ത് പേമാരി പെയ്ത്ത് തുടരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 42 ആയി. ഏഴ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്ടിൽ അതിതീവ്ര മഴ തുടരുകയാണ്.ബാണാസുര സാഗർ അണക്കെട്ട്് തുറന്നേക്കുമെന്ന് സൂചന ഉണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രാവിലെ അവലോകനം യോഗം ചേരും.
ഡാമിന്റെ ഭാഗത്തുളള ഭൂരിഭാഗം ആളുകളെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്.
കാസർകോട് ശക്തമായ കാറ്റും മഴയും ഉണ്ട്. പലയിടങ്ങളിലും കനത്ത മഴ കാരണം രക്ഷാ പ്രവർത്തനം വൈകുകയാണ്. സംസ്ഥാനത്ത് കൂടുതൽ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോ മീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഉരുൾപൊട്ടലുണ്ടായ വയനാട് പുത്തുമലയിലും മലപ്പുറം കവളപ്പാറയിലും കാലാവസ്ഥ പ്രതികൂലമാണ്.രക്ഷാപ്രവർത്തനം പ്രയാസകരമാണ ്. ഒട്ടേറെ പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേർ കഴിയുന്നുണ്ട്.
Discussion about this post