ശ്രീനഗർ: കശ്മീരിന്റെ സമഗ്ര വികസനത്തിന് പ്രഥമ പരിഗണന നൽകുമെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കശ്മീർ താഴ്വരയിൽ ആദ്യമായി സ്ഥാപിക്കാൻ പോകുന്ന ഐ ഐ എം ഓഫ് ക്യാമ്പസ് സെന്ററിന് ആദ്യ ഗഡുവായി 51 കോടി രൂപ അനുവദിച്ചതായി കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം അറിയിച്ചു. താത്കാലിക ഓഫീസ് നിർമ്മാണത്തിനും നടത്തിപ്പിനുമായാണ് ഈ തുക. ജോലികൾ പുരോഗമിക്കുന്നതിനനുസരിച്ച് അടുത്ത ഗഡുക്കളും നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
ജമ്മുവിലെ ഐ ഐ എം ഈ വർഷം തന്നെ പ്രവർത്തനമാരംഭിക്കും.
മാനേജ്മെന്റ് സംബന്ധിയായ കോഴ്സുകൾക്ക് യോജിച്ച സ്ഥലമാണ് ശ്രീനഗറെന്ന് മന്ത്രാലയം വ്യക്തമാക്കി.
പ്രാദേശിക വികസനത്തിലൂന്നിയ പുത്തൻ ഗവേഷണ പദ്ധതികൾക്കാണ് കൂടുതൽ ഊന്നൽ കൊടുക്കുകയെന്ന് ഐ ഐ എം ജമ്മുവിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്യവെ കേന്ദ്ര മാനവ ശേഷി വികസന വകുപ്പ് മന്ത്രി രമേശ് പൊഖ്രിയാൽ നിശാങ്ക് വ്യക്തമാക്കിയിരുന്നു.
Discussion about this post