കേരളത്തിൽ ഇന്ന് മുതൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിൽ മഴ കുറഞ്ഞു. അതേസമയം വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ , കാസർ കോട് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
എറണാകുളം, ഇടുക്കി, തൃശ്ശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. അതേസമയം റൺവേയിൽ വെളളം കയറിയതിനെ തുടർന്ന് അടച്ചിട്ടിരുന്നു നെടുമ്പാശ്ശേരി വിമാനത്താവളം ഇന്ന് തുറക്കും.
മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 60 ആയി. കനത്തമഴയിൽ വെളളത്തിൽ മുങ്ങിയിരുന്ന നിലമ്പൂരിലെ പല പ്രദേശങ്ങളിലും ശനിയാഴ്ച രാത്രിയോടെ വെള്ളമിറങ്ങി തുടങ്ങി. ഉരുൾ പൊട്ടലുണ്ടായ കവളപ്പാറയിലും ,മേപ്പാടി പുത്തുമലയിലും ഞായറാഴ്ച രാവിലെ മുതൽ രക്ഷാപ്രവർത്തനം ആരംഭിക്കും. ഇതുവരെ ഒൻപത് പേരുടെ മൃതദേഹങ്ങളാണ് കവളപ്പാറയിൽ നിന്ന് കണ്ടെടുത്തത്.
20 കുട്ടികൾ അടക്കം 54 പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.പുത്തുമലയിൽ ഒൻപതോളം പേരെ കണ്ടെത്താനുണ്ടെന്നാണ് അധികൃതർ നൽകുന്ന വിവരം.വാണിയമ്പുഴയിൽ കുടുങ്ങിയ 200ഓളം പേരെ പുറത്തെത്തിക്കാൻ ഇന്നു രാവിലെ മുതൽ സൈന്യത്തിന്റെ നേതൃത്വത്തിൽ സമഗ്രരക്ഷാപ്രവർത്തനം ആരംഭിക്കും. കനത്ത നാശനഷ്ടമുണ്ടായ വയനാട്ടിലും ഇന്നു രാവിലെ തെളിഞ്ഞ ആകാശമാണ്.
Discussion about this post