സംസ്ഥാനത്ത് കനത്ത മഴ കുറഞ്ഞു. മഴക്കെടുതിയിൽ മരണം 76 ആയി. ഇടുക്കി ,മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചു.
രക്ഷാപ്രവർത്തനങ്ങൾ ഇന്ന് സുഗമമായി നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും ഉരുൾപൊട്ടലിൽ കാണാതായവർക്കുളള തിരച്ചിൽ തുടരും.മഴയുടെ ശക്തി കുറഞ്ഞതോടെ പുഴകളിലും ഡാമുകളിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. അണക്കെട്ടുകളുടെ ഷട്ടറുകൾ താഴ്ത്തിയിട്ടുണ്ട്.
വെളളക്കെട്ട് നീങ്ങിയ സ്ഥലങ്ങളിൽ ആളുകൾ ക്യാംപുകളിൽ നിന്ന് വീടുകളേക്ക് എത്തി തുടങ്ങി. 1639 ക്യാംപുകളിലായി 2.5 ലക്ഷത്തേലേറെ ആളുകളാണ് ഇപ്പോഴുളളത്.
Discussion about this post