ഇന്ത്യയുടെ രണ്ടാമത് ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -2 ഓഗസ്റ്റ് 20 ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ അറിയിച്ചു. സെപ്തംബർ ഏഴിന് ചന്ദ്രനിൽ ഇറങ്ങുമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു.
രണ്ട് ദിവസത്തിന് ശേഷം ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നും പുറപ്പെടും. ജൂലായ് 22 നാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചത്. ഓർബിറ്റർ,ലാൻഡർ ,റോവർ എന്നിവ ഉൾപ്പെടുന്ന ബഹിരാകാശ പേടകത്തിന് 3850 കിലാഗ്രാം ഭാരമാണുണ്ടായിരുന്നത്. ചന്ദ്രയാൻ 2 സെപതംബർ ഏഴിന് തന്നെ ചന്ദ്രനിലെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
വളരെ പ്രധാനപ്പെട്ടതും നിർണ്ണായകവുമായ നീക്കങ്ങൾ ബുധനാഴ്ച നടത്തും. ഭ്രമണ പഥം ഉയർത്തുന്ന ജോലികളാണ് ബുധനാഴ്ച നടക്കുക.
ഓഗസ്റ്റ് 14 ന് നടക്കുന്ന നീക്കത്തിന് ശേഷം ചന്ദ്രയാൻ 2 ഭൂമി വിട്ട് ചന്ദ്രനിലേക്ക് നീങ്ങും. ഓഗസ്റ്റ് 20 മുതൽ ചന്ദ്രയാന്റെ ഭ്രമണ പഥത്തിൽ ആയിരിക്കും.നിലവിൽ പേടകം നന്നായി പ്രവർത്തിക്കുന്നുണ്ട്. സംവിധാനങ്ങളെല്ലാം ശരിയായി പ്രവർത്തിക്കുന്നുണ്ട്.
Discussion about this post