ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെടുന്നതിനാൽ കേരളത്തിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മൂന്ന് ദിവസം ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിന്റെ തീരത്ത് വടക്ക് പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നും മുന്നറിയിപ്പിച്ചുണ്ട്. ആലപ്പുഴ ,എറണാകുളം ജില്ലയിൽ ചൊവ്വാഴ്ച ശക്തമായ മഴ പെയ്യും. ബുധനാഴ്ച ആലപ്പുഴ, എറണാകുളം,ഇടുക്കി,മലപ്പുറം ജില്ലകളിൽ മഴ പെയ്യും.വ്യാഴാഴ്ച കേരളത്തിന്റെ 75 ശതമാനം പ്രദേശങ്ങളിലും മഴ ലഭിക്കും.
കണ്ണൂർ,വയനാട്, കോഴിക്കോട്,മലപ്പുറം, തൃശ്ശൂർ,എറണാകുളം,കോട്ടയം ,ആലപ്പുഴ ,പത്തനംത്തിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, മദ്രസകൾ, അങ്കണവാടികൾ,കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. പത്തനംത്തിട്ടയിലെ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നതിനാൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വയും ബുധനും കളക്ടർ അവധി പ്രഖ്യാപിച്ചു.
Discussion about this post