ബെകാ വാലി:വെടിയുണ്ടകള്‍ക്കായി ചെലവാക്കുന്ന പണം പുസ്തകങ്ങള്‍ക്കായി മാറ്റിവയ്ക്കണമെന്ന് രാഷ്ട്രത്തലവന്മാരോട് ആഹ്വാനം ചെയ്ത് സിറിയന്‍ അഭയാര്‍ത്ഥി പെണ്‍കുട്ടികളുടെ നടുവില്‍ മലാല തന്റെ പതിനെട്ടാം ജന്മദിനം ആഘോഷിച്ചു. അഭയാര്‍ത്ഥികളായ സിറിയന്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂള്‍ തുറന്നു കൊടുക്കണമെന്നും മലാല ആവശ്യപ്പെട്ടു.
മലാല ഫൗണ്ടേഷന്റെ ധനസഹായത്തോടെ കയാനി ഫൗണ്ടേഷനാണ് ലെബനനിലെ ബെകാ വാലിയില്‍ സ്കൂള്‍ നിര്‍മിച്ചു നല്കി.
ലോകം സിറിയന്‍ കുട്ടികളോടു അനീതി കാട്ടുകയാണ്.യുദ്ധത്തില്‍ വിദ്യാഭ്യാസം നഷ്ടപ്പെട്ട 2.8കോടി ക്കുട്ടികളുടെ പ്രതിനിധിയാണു താനെന്നും അവരുടെ ശബ്ദമായി തുടരുമെന്നും മലാല പറഞ്ഞു.
തന്റെ ജന്മദിനം മലാലദിനമായി ആഘോഷിക്കുന്ന ഐക്യരാഷ്ര സംഘടനയോട്് എട്ടു ദിവസത്തെ സൈനികച്ചെലവിനുള്ള പണം കുട്ടികളുടെ വിദ്യാഭ്യാസച്ചിലവിനായി നീക്കിവെയ്ക്കാന്‍ മലാല കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു.
Discussion about this post