ഒരു പ്രദേശത്ത് ഒരു റെയില്‍വേ സ്റ്റേഷന് നിര്‍മ്മിക്കുമെന്ന് നേരത്തെ കടലാസില്‍ തീരുമാനമെടുത്താലും, യാഥാര്‍ത്ഥ്യമാവാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാലം മാറി, ആളുകള്‍ സ്റ്റേഷനില്‍ മാത്രം സംതൃപ്തരല്ല, അവര്‍ ഉടനെ ചോദിക്കും ‘എപ്പോഴാണ് വന്ദേ ഭാരത് എക്സ്പ്രസ് ഞങ്ങളുടെ പ്രദേശത്ത് വരുന്നതെന്ന്’ ഇതായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍ .
രാജ്യം 73 ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ വികസനത്തെ സംബന്ധിച്ചായിരുന്നു പ്രധാനമന്ത്രി പ്രധാനമായും സംസാരിച്ചത്. നര്‍മ്മം കലര്‍ന്ന പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഇത് ആസ്വദിച്ച് ചിരിക്കുന്ന കേന്ദ്രമന്ത്രി പീയൂഷ്ഗോയലിന്റെ ചിത്രങ്ങളും വാര്‍ത്താ മാധ്യമങ്ങള്‍ പകര്‍ത്തി.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ക്യാമറക്കണ്ണുകള്‍ നേരെ പോയത് ഗ്യാലറിയില്‍ ഇരിക്കുന്ന റെയില്‍വെമന്ത്രി പീയൂഷ് ഗോയലിലേക്കാണ്. പ്രധാനമന്ത്രിയുടെ നര്‍മ്മം കേട്ട് സന്തോഷത്തോടെ ചിരിക്കുകയായിരുന്നു പീയൂഷ്ഗോയല്‍ .
Discussion about this post