വ്യാപം നിയമന അഴിമതിയില്ഡ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. വ്യാപം അഴിമതിയില്‍ ആരോപണം നേരിടു്ന്ന ബിജെപി നേതാക്കളുമായി ഭഗവത് കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.
അഴിമതി ആരോപണം നേരിടുന്ന നേതാക്കളെ സംരക്ഷിക്കാന്് ശ്രമിക്കുന്നത് എന്തിനാണ് എന്ന് ആരാഞ്ഞുകൊണ്ട് കോണ്‍ഗ്രസ് വക്താവ് കെകെ മിശ്ര ഭഗവതിനു കത്തയച്ചു. ആര്‍എസ്എസ് ധാര്‍മ്മിക മൂല്ല്യങ്ങളെ പറ്റി എപ്പോഴും വാചാലമാകുന്നു. എന്നാല്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെതിരെ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചു എന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post