ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരായ പരാതിയില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ഡല്‍ഹി പോലിസ്. സുപ്രീം കോടതി അഭിഭാഷകന് ആണ് ഷെഹ് ല റാഷിദിനെതിരെ പരാതി നല്‍കിയത്.
ഡല്‍ഗി പോലീസ് കമ്മീഷണര്‍ അമുല്യ പട്നായിക്കിന് തിങ്കളാഴ്ച നല്കിയ പരാതിയില്‍ അലഖ് അലോക് ശ്രീവാസ്തവ, മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കശ്മീരിനെക്കുറിച്ചുള്ള ട്വീറ്റുകളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന്രെ ചുവടുപിടിച്ചാണ് ഷഹ്ല റാഷിദ് സൈന്യത്തിനെതിരെ ആരോപണം ഉന്നയിച്ചത്. കരസേന ഉദ്യോഗസ്ഥര്‍ വീടുകള്‍ കൊള്ളയടിച്ചുവെന്നും ഷോപിയാനില്‍ നാല് പേരെ സൈന്യം പീഡിപ്പിച്ചു എന്നും ഷഹ്ല റാഷിദ് ട്വീറ്റില്‍ ആരോപിച്ചിരുന്നു.
മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ തീര്‍ത്തും വ്യാജവും, അടിസ്ഥാനരഹിതവുമാണെന്ന് ശ്രീവാസ്തവ പറഞ്ഞു. പീഡനത്തിനിരയായതായി ആരോപിക്കപ്പെടുന്ന വോയ്സ് റെക്കോര്‍ഡിംഗ്, ഇരകളുടെ പേര്, തീയതി, സമയം എന്നീ കാര്യങ്ങള്‍ ഇവര്‍ക്ക് വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല .
രാജ്യത്ത് അക്രമത്തിന് പ്രേരണ നല്‍കാനായി റാഷിദ് മനപ്പൂര്‍വ്വം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു. ”കേന്ദ്രസര്‍ക്കാരിനെതിരെ വിദ്വേഷം വളര്‍ത്തിവിടുക എന്നതാണ് ഷെഹാല റാഷിദ് ഉദ്ദേശിച്ചതെന്നും പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ”പ്രഥമ ദൃഷ്ട്ട്യാ രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ ”വരുമെന്നും പോലിസ് വ്യക്തമാക്കി. ഇക്കാര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം അറസ്ററ് ഷെഹ്ല റാഷിദ്, എന്ന്ഹാഷ്ടാഗുകള് ട്വിറ്ററില്‍ ട്രെന്ര് ചെയ്തിരുന്നു.
Discussion about this post