തിരുവനന്തപുരം: പ്രേമം വ്യാജപതിപ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട അന്വേഷണവും വിവാദവും സിനിമക്കാര്‍ക്കിടയില്‍ ചേരിതിരിവിന് ഇടയാക്കുന്നു കൊട്ടിഘോഷിച്ച് നടക്കുന്ന അന്വേഷണം കാര്യമായ ഫലം കാണാതെ ചിലര്‍ അട്ടിമറിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. പ്രേമം വ്യാജപതിപ്പ് സംബന്ധിച്ച അന്വേഷണം ചിത്രം ഇന്റര്‍നെറ്റില്‍ ഡൗണ്‍ലോഡ് ചെയ്ത കുട്ടികളില്‍ മാത്രം ഒതുക്കാനാണ് ശ്രമം നടക്കുന്നത്. പാളയം ഉള്‍പ്പെയുള്ള കേന്ദ്രങ്ങളില്‍ സജീവമായ വ്യാജ സിനിമ നിര്‍മ്മാണ ലോബിയെ തൊടാന്‍ ഇത്തവണയും ആന്റി പൈറസി സെല്ലിന്റെ അന്വേണത്തിന് കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്. സിനിമ രംഗത്തെ തന്നെ ചിലരുടെ ഉന്നതരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന വ്യാജസിനിമ ലോബിയെ തൊടാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാത്ത സാഹചര്യമാണുള്ളത്. ഉന്നതകേന്ദ്രങ്ങളില്‍ ഈ ലോബിയ്ക്കുള്ള ബന്ധമാണ് അന്വേഷണം എങ്ങുമെത്താതെ അന്വേഷണം അവസാനിപ്പിക്കാനുള്ള സമര്‍ദ്ദത്തിന് പിന്നില്‍
ഇതാദ്യമായല്ല മലയാളത്തില്‍ സിനിമ റിലീസിഗിന് തൊട്ട് പുറകെ വ്യാജപതിപ്പ് ഇറങ്ങുന്നത്. വിജയിച്ചതും പരാജയപ്പെട്ടതുമായ മിക്ക ചിത്രങ്ങള്‍ക്കും ദിവസങ്ങള്‍ക്കുള്ളില്‍ തിരുവനന്തപുരം കേന്ദ്രമായ വ്യാജലോബിയുടെ നേതൃത്വത്തില്‍ വ്യാജപതിപ്പ് ഇറങ്ങും. മലയാളത്തിലെ ഒരു പ്രമുഖ നടന്റെ ചിത്രങ്ങള്‍ക്കൊഴികെ എല്ലാ നടന്മാരുടെയും ചിത്രങ്ങള്‍ക്ക് ഇത്തരത്തില്‍ ഉടന്‍ തന്നെ വ്യാജസീഡി ഇറങ്ങും. ദിലീപ്, പൃഥിരാജ്, മോഹന്‍ലാല്‍ തുടങ്ങി എല്ലാ നടന്മാരും, സംവിധായകരും വ്യാജലോബിയുടെ ഇടപെടലിന്റെ ഫലം അനുഭവിച്ചവരാണ്. അന്നൊന്നുമില്ലാത്ത ചൂട് അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പ്രേമത്തിന്റെ വ്യാജപതിപ്പ് ഇറങ്ങിയതിന്റെ പേരിലുണ്ടായതിന് സിനിമരംഗത്തെ ചില വടംവലികളാണ് കാരണമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്.
പല ചിത്രങ്ങളുടെയും വ്യാജപതിപ്പ് റിലിംസിഗിനൊപ്പം ഇറക്കി ശക്തി തെളിയിച്ചു കൊണ്ടിരിക്കുന്ന വ്യാജ സിനിമ സിഡി നിര്‍മ്മാണ ലോബിയെ തൊടാന്‍ ആര്‍ക്കുമാവില്ല എന്ന് തെളിയിക്കുകയാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണവും. പാളയം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നടക്കുന്ന വ്യാജ സിഡി നിര്‍മ്മാണത്തെ കുറിച്ചും മറ്റും കൃത്യമായ വിവരങ്ങള്‍ ഉണ്ടായിട്ടും ചെറുവിരല്‍ അനക്കാന്‍ കഴിയാത്തതിന്റെ രോഷം ആന്റി പൈറസി സെല്ലിലെ പല ഉദ്യോഗസ്ഥര്‍ക്കുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഏത് അന്വേഷണമായാലും അത്തരം നീക്കങ്ങള്‍ ഒരു റെയ്ഡിലേക്ക് പോലും നീങ്ങാതെ ഒടുങ്ങുകയാണ് പതിവ്.
ഗണേഷ്‌കുമാര്‍ സിനിമ മന്ത്രിയായിരിക്കെ ഈ സംഘത്തിനെതിരെ നീങ്ങാന്‍ നീക്കം നടന്നെങ്കിലും ശ്രമം ചിലര്‍ ഇടപെട്ട് മുളയിലെ നുള്ളി. ഋഷിരാജ് സിംഗ് ആന്റി പൈറസി തലവനായിരിക്കെ നടത്തിയ നീക്കങ്ങളും ഫലം കണ്ടില്ല.
പ്രേമം വ്യാജപതിപ്പ് ഇറക്കിയ കേസും എത്തി നില്‍ക്കുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാജലോബിയുടെ ഇങ്ങേ തലയ്ക്കലാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ അറസ്റ്റ് ചെയ്ത കുട്ടികളില്‍ കേസ് ഒതിക്കിതീര്‍ക്കാനാണ് ശ്രമം. തുടക്കത്തില്‍ സജീവമായി ഇടപെട്ട സിനിമക്കാരിലും ചിലരും ഇപ്പോള്‍ ഉള്‍വലിഞ്ഞ മട്ടാണ്. അന്നാല്‍ അന്വേഷണം ഇടയ്ക്ക് വച്ച് ഇങ്ങനെ തീരുന്നതില്‍ സിനിമക്കാര്‍ക്കിടയില്‍ വലിയ എതിര്‍പ്പുണ്ടെന്നാണ് സൂചന. പലരുടെയും സിനിമാ ഭാവി തന്നെ തകര്‍ത്ത വ്യാജസീഡി നിര്‍മ്മാണ ലോബിയെ തളയ്ക്കാത്തിടത്തോളെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളിലൊന്നും വലിയ കാര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്.
‘അന്‍വര്‍ റഷീദിനെ സംബന്ധിച്ചിടത്തോളം പ്രേമം വ്യാജപതിപ്പ് ഇറങ്ങിയത് വലിയ നഷ്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. കോടികള്‍ ലാഭം കൊയ്ത് ശേഷമാണ് അന്‍വര്‍ റഷീദ് പരാതിയുമായി മുന്നോട്ട് പോയത്. നിര്‍മ്മാതാവും, സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനും പിന്നീടുള്ള അന്വേഷണത്തില്‍ വലിയ താല്‍പര്യമൊന്നും കാണിച്ചിട്ടുമില്ല..ആവശ്യത്തിന് പബ്ലിസിറ്റിയൊക്കെ കിട്ടി എന്നല്ലാതെ മലയാള സിനിമയെ രക്ഷിക്കണമെന്ന ആഗ്രഹമൊന്നും ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലില്ലെന്ന് സിനിമ രംഗത്തുള്ള ഒരാള്‍ പ്രതികരിച്ചു.
‘ഒരു സൂപ്പര്‍ താരത്തിന്റെ മാത്രം വ്യാജന് നേരത്തെ ഇറങ്ങാത്തതിന് പിന്നില്‍ ആ നടന്റെ ഇടപെടലൊന്നുമല്ല, വ്യാജ സീഡി നിര്‍മ്മാണ ലോബിയുടെ ചില താല്‍പര്യങ്ങള്‍ മാത്രമാണത്. എന്തായാലും ഉന്നത ബന്ധമുള്ള വ്യാജ സിഡി നിര്‍മ്മാണ ലോബിയെ തൊടാന്‍ ഇവര്‍ക്കാര്‍ക്കും കഴിയില്ല. അതില്ലാത്തിടത്തോളം കാലം മലയാള സിനിമ വ്യാജന്‍ എന്ന ഭൂതത്തില്‍ നിന്നും സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാനും പോകുന്നില്ല’-സിനിമ നിര്‍മ്മാണരംഗത്ത് സജീവമായിരുന്ന സിനിമ രംഗവുമായി അടുത്ത ബന്ധമുള്ള ഇയാള്‍ പറയുന്നു.
Discussion about this post