ജയറാം രമേശിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് മറ്റൊരു കോണ്‍ഗ്രസ് നേതാവും രംഗത്ത്. മോദി ചെയ്ത പ്രവര്‍ത്തനങ്ങള്‍ കാണാതെ അദ്ദേഹത്തെ ഭീകരനായി ചിത്രീകരിക്കുന്നതു കൊണ്ടുമാത്രം കാര്യമില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വിയും ആവര്‍ത്തിച്ചു. ഓരോ പ്രവൃത്തിയും വിഷയാധിഷ്ഠിതമായി കണ്ടുകൊണ്ടുവേണം വിലയിരുത്താന്‍. അല്ലാതെ വ്യക്തികേന്ദ്രീകൃതമാകരുതെന്ന് മനു അഭിഷേക് സിങ്‌വി പറഞ്ഞു.
മോദി സര്‍ക്കാര്‍ ചെയ്ത നല്ല പ്രവൃത്തികളില്‍ ഒന്നാണ് ഉജ്ജ്വല പദ്ധതി എന്നതില്‍ സംശയമില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Always said demonising #Modi wrong. No only is he #PM of nation, a one way opposition actually helps him. Acts are always good, bad & indifferent—they must be judged issue wise and nt person wise. Certainly, #ujjawala scheme is only one amongst other good deeds. #Jairamramesh
— Abhishek Singhvi (@DrAMSinghvi) August 23, 2019
കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുമ്പോഴാണ് ജയറാം രമേശ് മോദിയെ പുകഴ്ത്തി സംസാരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത പ്രവര്‍ത്തനങ്ങളെ അംഗീകരിക്കേണ്ട സമയമായെന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു. 2014 മുതല്‍ 2019 വരെയുള്ള കാലത്ത് അദ്ദേഹം എന്തു ചെയ്തുവെന്നു നോക്കണം.നോക്കണം. അതാണ് അദ്ദേഹത്തെ മുപ്പതു ശതമാനത്തിലധികം വോട്ടര്‍മാരുടെ പിന്തുണയോടെ വീണ്ടും അധികാരത്തില്‍ എത്തിച്ചതെന്നും ജയറാം രമേശ് പറഞ്ഞു
Discussion about this post