സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് കാസർകോട് എം.പി രാജ് മോഹൻ ഉണ്ണിത്താനെതിരെ കേസെടുത്തു. അമ്മയ്ക്കെതിരെ ഉണ്ണിത്താൻ നടത്തിയ പരാമർശനത്തിന് മകനാണ് പോലീസിൽ പരാതി നൽകിയത്.ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് പന്തമ്മാക്കലിന്റെ സഹോദരൻ പി.എ. വർഗീസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
തന്റെ അമ്മയുടെ സ്ത്രീത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഉണ്ണിത്താൻ പ്രസംഗിച്ചത്. അതിന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് അപകീർത്തി പെടുത്തിയെന്നും പോലീസ് പരാതിയിൽ പറയുന്നു. കോൺഗ്രസ് പൊതുയോഗത്തിലാണ് ഉണ്ണിത്താൻ പരാമർശം നടത്തിയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയതിനെ തുടർന്നാണ് എഫ്.ഐ.ആർ രജിസ്്റ്റർ ചെയ്തത്.
Discussion about this post