ഐഎന്‍എക്സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി.ചിദംബരം നല്കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.
നിലവില്‍ സിബിഐ കസ്റ്റഡിയിലുള്ള ചിദംബരത്തോട് സ്ഥിരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചു. സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയതോടെ ഹര്‍ജിക്ക് പ്രസക്തിയില്ലാതായെന്ന് ജസ്റ്റിസുമാരായ ആര്. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ഇതിനിടെ സിബിഐ കസ്റ്റഡി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കാത്തത് ചിദംബരത്തിന് കനത്ത തിരിച്ചടിയായി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ഉത്തരവ് ലഭിച്ചതിന് ശേഷമേ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ലിസ്റ്റ് ചെയ്യുവെന്ന് കോടതി ചിദംബരത്തിന്റെ അഭിഭാഷകനായ കബില്‍ സിബലിനെ അറിയിച്ചു. എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ചിദംബരം സമര്‍പ്പിച്ച മൂന്നാമത്തെ ഹര്‍ജിയില്‍ കോടതിയില്‍ വാദം നടന്ന് കൊണ്ടിരിക്കുകയാണ്.
Discussion about this post