പി ചിദംബരത്തിന്റെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടി. മറ്റ് പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യണമെന്ന സിബി ഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.സിബിഐ പ്രത്യേക കോടതിയുടെതാണ് തീരുമാനം.
ചിദംബരം പണം വാങ്ങിയെന്നുള്ള വാദമാണ് പ്രധാനമായും സിബിഐ സംഘം കോടതിയില്‍ ഉന്നയിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇക്കാര്യത്തില്‍ തെളിവുകള്‍ ഇല്ലെന്നും വെറുതെ ആരോപണങ്ങള്‍ ഉന്നയിക്കുക മാത്രമാണ് സിബിഐ സംഘം ചെയ്യുന്നതെന്നും കപില്‍ സിബലും കോടതിയെ അറിയിച്ചു. ഈ വാദത്തെയും സിബിഐ തള്ളിക്കൊണ്ട് രംഗത്തെത്തി. സാമ്പത്തിക ഇടപാടിന്റെ നിര്‍ണ്ണായക തെളിവുകള്‍ സിബിഐയുടെ കയ്യിലുണ്ട്. വളരെ നിര്‍ണ്ണായകമായ തെളിവുകളാണ് ഇതെന്നും ഈ സാഹചര്യത്തില്‍ തെളിവുകള്‍ പുറത്തുവിടാനാവില്ലെന്നും സിബിഐ സംഘം വ്യക്തമാക്കി
മറ്റു പ്രതികള്‍ക്കൊപ്പം ചിദംബരത്തെ ചോദ്യം ചെയ്യേണ്ടെതുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത കോടതിയെ അറിയിച്ചു. ചില ഈ മെയില്‍ സന്ദേശങ്ങളും ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വ്യക്തകള്‍ വരുത്തേണ്ടതുണ്ട് . നാലുദിവസം കൂടി ചിദംബരത്തെ കസ്റ്റഡിയില്‍ വിടണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ അംഗീകരിച്ചാണ് സിബിഐ കോടതി ചിദംബരത്തെ നാലു ദിവസത്തേക്ക് കൂടി ചിദംബരത്തെ കസ്റ്റഡിയില്‍ വിട്ടത്.
Discussion about this post