- അഴുക്കുചാലിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശുവിന് രക്ഷകരായി ഉത്തര്‍ പ്രദേശ് പോലീസ്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് ബദായൂണിലെ പോലീസുകാര്‍ രക്ഷകരായത്. ശനിയാഴ്ചയാണ് സംഭവം.
അഴുക്കുചാലിനു സമീപം, അഴുക്കും ചെളിയും പുരണ്ടനിലയില്‍ കുട്ടി കിടക്കുന്നത് കണ്ട ഒരാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസുകാര്‍ സ്ഥലത്തെത്തുകയും കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
അടിയന്തര വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് സുഖം പ്രാപിച്ചു വരികയാണ്. കുട്ടിയെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Discussion about this post