സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ബുധനാഴ്ച ഈ ജില്ലകൾക്ക് പുറമെ കാസർകോടും യെല്ലോ അലർട്ടുണ്ട്.
29ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ , കാസർകോട് തുടങ്ങി ഒൻപത് ജില്ലകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
30ന് കാസർകോട് ഒഴിച്ചുളള ഈ എട്ടുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റ തിരിഞ്ഞ് ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കുന്നു.ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട പുതിയ ന്യൂനമർദത്തെ തുടർന്നാണ് മഴ ശക്തിപ്രാപിക്കുന്നത്.കടലിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം ഉണ്ട്.
Discussion about this post