പാലാ ഉപതെരഞ്ഞെടുപ്പില്‍ അങ്കത്തട്ടിലേക്ക് ഇറങ്ങാന്‍ തയ്യാറായി ബിജെപി.പ്രചാരണം കൊഴുപ്പിക്കാന്‍ പാര്‍ട്ടി ഒരുക്കങ്ങള്‍ തുടങ്ങി.
ഇന്നലെ ഒരു മണിക്കൂര്‍ കൊണ്ടാണ് ബിജെപി രണ്ടു പഞ്ചായത്തുകളിലെ ചുമരുകള്‍ ബുക്ക് ചെയ്തത്. അഞ്ചു ബൂത്തുകളുടെ കൂട്ടായ്മയായ ശക്തി കേന്ദ്ര എന്ന ഘടകം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ആര്‍എസ്എസ് നേതാക്കളും സഹായത്തിനുണ്ട്. എല്ലാ പഞ്ചായത്തിലും വീടുകള്‍ പ്രവര്‍ത്തര്‍ക്കായി ഒരുക്കി. കേന്ദ്ര മന്ത്രിമാരെ ഇറക്കിയാണ് പ്രചാരണം കൊഴുപ്പിക്കുക. സംസ്ഥാന സെക്രട്ടറി കെ.പി. ശ്രീശന്റെ നേതൃത്വത്തില്‍ പാലായില്‍ താമസിച്ചാണ് പ്രചാരണം ഏകോപിപ്പിക്കുക.
അതേസമയം എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പേര് 30നു ചേരുന്ന എന്‍ഡിഎ യോഗത്തിനു ശേഷം കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായത്തിനു വിധേയമായി പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള അറിയിച്ചു.
കോട്ടയം ജില്ലയില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. വോട്ടെണ്ണല്‍ നടക്കുന്ന സെപ്റ്റംബര്‍ 27നു ശേഷം 2 ദിവസം കൂടി നിയന്ത്രണങ്ങളും നിബന്ധനകളും തുടരുമെന്ന് തിരഞ്ഞെടുപ്പു കമ്മിഷന് അറിയിച്ചു.
Discussion about this post