ശ്രീകുമാര്‍ കാവില്‍ (നിലപാട്)
മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളില്‍ അവരെ ന്യായീകരിച്ച് ലേഖനം എഴുതിയത് പുകസയുടെ പ്രഖ്യാപതി നിലപാടിന് വിരുദ്ധമാണ് എന്ന ആക്ഷേപമുയര്‍ത്തിയ പുകസ ഇന്ന് പി വത്സലയെ എതാണ്ട് മതവാദിയെന്ന ലേബലില്‍ തളച്ച് കഴിഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും നിലനില്പിനും പുരോഗമന സാംസ്ക്കാരിക പരിസരങ്ങളുടെ കൈതാങ്ങും, പ്രോത്സാഹനവും ഏത് കാലത്തും, ഏത് സാമൂഹ്യാവസ്ഥയിലും ഒഴിവാക്കാനാവാത്തതാണ്. ലോകം കണ്ട, ഇടത് പക്ഷ രാഷ്ട്രീയ മുന്നേറ്റങ്ങളിലെല്ലാം മുകളില്‍ പറഞ്ഞ ഘടകങ്ങളുടെ കൃത്യമായ കൂടിച്ചേരല്‍ കാണാം. ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഉദയത്തിലും വളര്‍ച്ചയിലും കലാ സാംസ്ക്കാരിക, സേവന മേഖലയിലുള്ള സംഘടനകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. നാടകം, സിനിമ, കവിത പോലുള്ള കലാരൂപങ്ങള്‍ നേരിട്ട് ഇടപെട്ട നല്കിയ സംഭാവനകള്‍ മറക്കേണ്ട കാലമയിട്ടില്ല ഇനിയും.
കേരളത്തില്‍ സിപിഐ-സിപിഎം എന്നി രാഷ്ട്രീയ പാര്‍ട്ടികളുടെ വളര്‍ച്ചയില്‍ കലാ-സാഹിത്യ-സാംസ്ക്കാരിക സംഘടനകള്‍ നല്കിയ പങ്ക് വളരെ വലുതാണ്. എഴുത്തുകാരനെന്നാല്‍ ഇടത്പക്ഷ സഹയാത്രികന് എന്ന ചേരുംപടി ചേര്ക്കലുകള് വരെ കേരളത്തില്‍ നടന്നു. കേരളം കണ്ട പല പ്രമുഖരായ എഴുത്തുകാരും, കലാകാരന്മാരും ഇടത് പക്ഷവഴിയില് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഓരത്തു കൂടെ സഞ്ചരിച്ചവരാണ്. പുരോഗമന കലാ സാഹിത്യ സംഘം പോലുള്ള സംഘടനകളില്‍ അംഗമായവരും അംഗമല്ലാത്തവരും ഇക്കൂട്ടത്തിലുണ്ട്. നാടക രംഗത്തും, സിനിമ രംഗത്തും ഉയര്‍ന്ന ിടത് പക്ഷ ചിന്തകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ കേരളത്തിലെയും ബാഗംളിലെയും ഇടത് പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു. ശാസ്ത്ര സാഹിത്യ പ്രിഷത്ത് പോലുള്ള സംഘടനകള്‍ കൂടി സജീവമായതോടെ സിപിഎമ്മിന്റെ പുഷ്ക്കലകാലം പിറന്നു.
എന്നാല്‍ ഇന്ന് രാഷ്ട്രീയമായ തിരിച്ചടികളില്‍ സിപിഎം പോലുള്ള ഇടത് പാര്‍ട്ടികള്‍ വെല്ലുവിളികള്‍ നേരിടുമ്പോള്‍ നേരത്തെ പറഞ്ഞ സംവിധാനങ്ങളും, വ്യക്തിത്വങ്ങളും എവിടെയെന്ന് ചിന്തിക്കുന്നത് നന്നാവും. സിപിഎം നയങ്ങളോടുള്ള ചെറുത്ത് നില്പിനിടെ മനം മടുത്തവരുടെ വിട്ടു പോകലില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകള്‍ മൃതപ്രായമായി. ഒരു കാലത്ത് ആഗോളവത്ക്കരണത്തിനെതിരെയും, പരിസ്ഥിതി നാശത്തിനെതിരെയും, യുദ്ധത്തിനെതിരെയും ശക്തമായ ആശയപ്രതിരോധം തീര്‍ത്തിരുന്ന പരിഷത്ത് ഇന്ന് എവിടെയാണെന്ന് എല്ലാവര്‍ക്കുമറിയാം.മുകളില്‍ പറഞ്ഞ എല്ലാ വിഷയങ്ങളും ഏറെകൂറെ ഭീഷണമായ വിധത്തില്‍ സജീവമായിട്ടും പരിഷത്തിന് അത്തരം വിഷയങ്ങളൊന്നും ഏറ്റെടുക്കാനായില്ല. പല വിഷയങ്ങളിലും സിപിഎം നിലപാടുമായുള്ള ആശയപരമായ ഭിന്നതയും പരിഷത്തിനെ നിര്‍ജ്ജീവമാക്കി. രാഷ്ട്രീയത്തിനുപരിയായി പരിഷത്തിനെ കണ്ടിരുന്ന പുരോഗമന ചിന്താഗതിയുള്ള പ്രവര്‍ത്തകര്‍ എന്നെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വിട്ടു പോയി.
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കഥയും മറ്റൊന്നല്ല. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന് മുന്‍പെ പ്രവര്‍ത്തനപരമായി ഷണ്ഡീകരിക്കപ്പെട്ട പ്രസ്ഥാനമായ പു.ക.സ. കേരളത്തിലെ പ്രമുഖ സാഹിത്യകാരന്മാര് അകറ്റി നിര്‍ത്തുന്ന സിപിഎമ്മിന്റെ സാഹിത്യകാരന്മാരുടെ ബി ടീമായി പുകസ മാറി.
ഈ ബി ടീമിലും ഇപ്പോള്‍ കൊഴിഞ്ഞു പോക്കുണ്ടാകുന്നുവെന്ന് വ്യക്തമാക്കുകയാണ് പി വത്സലയെ പോലുള്ള എഴുത്തുകാര്‍. ഇടത് പക്ഷ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്ന പി വത്സല പുകസ യ്ക്ക് ഇന്ന് മതവാദിയാണ്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ ഉപാധ്യക്ഷയായിരുന്ന വത്സല നരേന്ദ്രമോദിയെ പിന്തുണച്ച് രംഗത്തെത്തിയത് പുകസയെ ചൊടിപ്പിച്ചത് ഈയിടെയാണ്. വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി കൂടി തൂലിക ചലിപ്പിച്ച പി വത്സലയെ പോലുള്ള എഴുത്തുകാരി വഴിമാറി നടക്കുമ്പോള്‍ സിപിഎം പോലുള്ള സംഘടനകള്‍ കീഴില്‍ ഭദ്രമായിരുന്ന മറ്റൊരു മണ്ണാണ് ഒഴുകി പോകുന്നത്. സാംസ്കാരിക പ്രവര്‍ത്തകരെയും, കലാകാരന്മാരെയും കൂടെ നിര്‍ത്താനുള്ള ബിജെപി തന്ത്രങ്ങള്‍ കൂടി ഫലം കാണുന്നുവെന്നാണ് വിലയിരുത്തല്‍. അത് കേവലമായൊരു വിശദീകരണമായി കണ്ടാല്‍ സിപിഎം പോലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ എഴുത്തുകാര്‍ക്കും മറ്റും വിശ്വാസം നഷ്ടപ്പെടുന്നുവെന്നത് തന്നെയാണ് യാഥാര്‍ത്ഥ്യം.
സിനിമ രംഗത്തും നിരവധി പേര് ബിജെപിയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. സുരേഷ് ഗോപി, കൊല്ലം തുളസി, സംവിധായകന് അക്ബര്‍, തുടങ്ങി വലിയൊരു നിരതന്നെ ബിജെപിയോട് അനുഭാവം പ്രകടിപ്പിച്ചു കഴിഞ്ഞു. ഇടത് പക്ഷ പ്രസ്ഥാനങ്ങളുടെ മാത്രം കൂടെ നില്ക്കുന്ന കലാകാര സമൂഹം ബിജെപിയും തങ്ങള്‍ക്ക് അനഭിതമല്ല എന്ന രീതിയില്‍ മാറികഴിഞ്ഞുവെന്ന് അര്‍ത്ഥം. സര്‍വ്വീസ് സംഘടന രംഗത്തും, ട്രേഡ് യൂണിയന് രംഗത്തും ബിജെപി അനുകൂല സംഘടനകള്‍ ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞു.
മാതാ അമൃതാനന്ദമയിയുടെ അറുപതാം പിറന്നാളില്‍ അവരെ ന്യായീകരിച്ച് ലേഖനം എഴുതിയത് പുകസയുടെ പ്രഖ്യാപതി നിലപാടിന് വിരുദ്ധമാണ് എന്ന ആക്ഷേപമുയര്‍ത്തിയ പുകസ ഇന്ന് പി വത്സലയെ എതാണ്ട് മതവാദിയെന്ന ലേബലില്‍ തളച്ച് കഴിഞ്ഞു. നരേന്ദ്രമോദി കഴിവുള്ള രാഷ്ട്രീയ നേതാവാണെന്ന് തുറന്ന് പറഞ്ഞ വത്സല…പുകസയുടെ മതേതരത്വം വെറും പൊള്ളയാണ് എന്ന രൂക്ഷമായ വിമര്‍ശനവും മുന്നോട്ട് വച്ചു. മതത്തിന്റെയും ജാതിയുടേയും പേരില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതിനെ പിന്തുണയ്ക്കുന്ന പുകസ പോലുള്ള ഒരു പ്രസ്ഥാനത്തിന് മതേതരത്വത്തെ കുറിച്ച് പറയാന്‍ എന്തവകാശമുണ്ടെന്നും വത്സല ചോദിക്കുന്നു. എഴുത്തുകാര്‍ക്കും മതമുണ്ടെന്ന് പറയുന്ന വത്സലയെ പോലുള്ള എഴുത്തുകാരി പുകസയ്ക്ക് നേരെയും, സിപിഎമ്മിന് നേരെയും ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. സിപിഎമ്മിന്റെ പരോഗമന-സാംസ്ക്കാരിക-കലാ താല്പര്യമുഖം കാപട്യമാണെന്ന് പരസ്യമായി വിളിച്ച് പറയുന്ന കാലം വന്നുവെന്ന് പി വത്സല പറയാതെ പറയുമ്പോള്‍ ആത്മപരിശോധനയ്ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍വലിയാതെ തരമില്ല തന്നെ.
ശ്രീകുമാര്‍ കാവില്‍
എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ ശ്രീകുമാര്‍ വിവിധ സന്നദ്ധ സംഘടനകളിലെ അംഗം എന്ന നിലയില്‍ പൊതുരംഗത്ത് സജീവമാണ്
(നിലപാടില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളിലെ അഭിപ്രായം ലേഖകന്റേത് മാത്രമാണ്.അത് ബ്രേവ് ഇന്ത്യ ന്യൂസിന്റെ നിലപാടല്ല.നിങ്ങള്‍ക്കും നിലപാടില്‍ ലേഖനം എഴുതാം..ഫേസ് ബുക്കിലൊ.. [email protected] എന്ന ഈ മെയിലിലോ യുണികോഡ് ഫോര്‍മാറ്റില്‍ ലേഖനം അയക്കുക)
Discussion about this post