കാശ്മീരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു.കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്.
നരേന്ദ്രസിങ് തോമര്‍, ജിതേന്ദ്ര സിങ്, തവര്‍ചന്ദ് ഗെലോട്ട്, ധര്‍മേന്ദ്ര പ്രധാന് എന്നിവരാണ് സമിതിയംഗങ്ങള്‍.കാര്യങ്ങള്‍ വിലയിരുത്തി ഒക്ടോബര്‍ 31 ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
കശ്മീര്‍ പുനസംഘടനയ്ക്ക് ശേഷം കശ്മീരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കശ്മീരില്‍ വൈകാതെ നിക്ഷേപക സംഗമവും കേന്ദ്രം ആവിഷ്ക്കരിക്കുന്നുണ്ട്. കശ്മീരിന്റെ അമിതാവകാശം മേഖലിലെ വികസനം തടസ്സപ്പെടുത്തിയെന്നും ഇനി അതുണ്ടാവില്ലെന്നുമാണ് കേന്ദ്രം വാദിക്കുന്നത്.
Discussion about this post