അടുത്ത മൂന്ന് ദിവസം കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെളളിയാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ ഒന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോട് കൂടി പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.ഓഗസ്റ്റ് 28 മുതൽ 30 വരെയുളള മൂന്ന് ദിവസം കനത്ത മഴ ലഭിക്കും. 7 മുതൽ 11 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്
പത്തനംത്തിട്ട,ഇടുക്കി,ആലപ്പുഴ
ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ അറേബ്യൻ കടലിൽ നാല് മീറ്റർ ഉയരത്തിൽ ഉയർന്ന തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. തെക്കു പടിഞ്ഞാറൻ ദിശയിൽ 45 മുതൽ 55
കിലോമീറ്റർ വേഗത്തിൽ ഉൾക്കടലിൽ കാറ്റ് വീശാൻ സാധ്യത ഉളളതിനാൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശം ഉണ്ട്.
Discussion about this post