മുപ്പത്തിമൂന്ന് അത്യാധുനിക യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുറച്ച് പ്രതിരോധമന്ത്രാലയം. റഷ്യയിൽ നിന്ന് മിഗ് 29ഉം സുഖോയ് 30ഉം യുദ്ധ വിമാനങ്ങൾ വാങ്ങാനാണ് പദ്ധതിയെന്ന് പ്രതിരോധവൃത്തങ്ങൾ അറിയിച്ചു. അടുത്ത രണ്ടാഴ്ചയ്ക്കകം പ്രതിരോധമന്ത്രാലയത്തിൽ വിമാനങ്ങൾ വാങ്ങുന്നതിൽ അന്തിമതീരുമാനമാകും.
പന്ത്രണ്ട് സുഖോയ് 30 വിമാനങ്ങളാണ് റഷ്യയിൽ നിന്ന് വാങ്ങുക. നിലവിൽ വ്യോമസേനയ്ക്ക് 272 സുഖോയ് വിമാനങ്ങളാണുള്ളത്.
ഇതിനിടെ ഇന്ത്യയിലേയും ഫ്രാൻസിലെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ തമ്മിൽ നടന്ന ചർച്ചയിൽ ഫ്രാൻസിൽ നിന്ന് 36 റാഫേൽ വിമാനങ്ങൾ കൂടി വാങ്ങാൻ തീരുമാനമായിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനത്തിൽ ഇക്കാര്യ വ്യക്തമാക്കുകയും ചെയ്്തിരുന്നു.നിലവിൽ കരാർ കൊടുത്തിരിയ്ക്കുന്ന റാഫേൽ വിമാനങ്ങളെ കൂടാതെയാണ്് 36 എണ്ണം കൂടി ഇന്ത്യയ്ക്ക് ലഭിക്കുന്നത്.
ഫ്രാൻസിൽ നിന്നു ലഭിയ്ക്കുന്ന റാഫേലും റഷ്യയിൽ നിന്ന് എത്തുന്ന പുതിയ മിഗ്/ സുഖോയ് വിമാനങ്ങളും കൂടി ഇന്ത്യയുടെ ആയുധ പുരയിൽ എത്തുന്നതോടെ ഈ മേഖലയിലെ ഏറ്റവും ശക്തമായ വ്യോമസേനകളിലൊന്നായി ഭാരതം മാറും.
അമേരിക്ക നൽകിയ എഫ് 16 യുദ്ധവിമാനങ്ങളുമായി പാകിസ്ഥാൻ ആക്രമിയ്ക്കാനെത്തിയാൽ സുഖോയ്, മിഗ്, റാഫേൽ യുദ്ധവിമാനങ്ങളുടെ വിവിധ വിന്യാസങ്ങളിലൂടെ അതിശക്തമായ തിരിച്ചടി ഇന്ത്യ നൽകും. സർജിക്കൽ സ്‌ട്രൈക്കിനും, ബലാക്കോട്ട് ആക്രമണത്തിനു ശേഷം ഇനിയൊരു നേരിട്ടുള്ള യുദ്ധത്തിന് പാകിസ്ഥാൻ ശ്രമിക്കില്ലെന്ന് പ്രതിരോധവിദഗ്ധർ പറയുന്നു.
Discussion about this post