സസ്‌പെൻഷനിൽ കഴിയുന്ന ഡി.ജി.പി ജേക്കബ് തോമസിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ ശുപാർശ. ആഭ്യന്തര വകുപ്പാണ് ശുപാർശ നൽകിയത്. ജേക്കബ് തോമസിനെ സർവ്വീസിൽ തിരികെ എടുക്കാൻ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധിയുടെ
അടിസ്ഥാനത്തിലാണ് നടപടി.ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തീരുമാനം.
അഡീഷണൽ ചീഫ് സെക്രട്ടറി ഫയൽ ചീഫ് സെക്രട്ടറിയ്ക്ക് കൈമാറി. ശുപാർശയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് നടപടിയെടുക്കേണ്ടത്.ജേക്കബ് തോമസിനെ അടിയന്തരമായി സർവ്വീസിൽ തിരിച്ചെടുക്കാൻ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു.
രണ്ടു വർഷത്തോളമായി ജേക്കബ് തോമസ് സസ്‌പെൻഷനിലാണ്. ഓഖി ദുരന്തത്തിൽ സർക്കാർ വിരുദ്ധ പരാമർശത്തിന്റെ പേരിലാണ് ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്തത്. തുടർന്ന് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജർ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെൻഷൻകാലാവധി നീട്ടുകയായിരുന്നു.
ഇതിന് പിന്നാലെ സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിൽ വിശദമായ വാദം കേട്ട ശേഷമാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാൻ ഉത്തരവിട്ടത്.
Discussion about this post