ബീജിങ് : തീവ്രവാദികളെന്നു സംശയിച്ച് ഒരു ഇന്ത്യക്കാരനടക്കം ഇരുപതു ടൂറിസ്റ്റുകളെ ചൈനയില്‍ അറസ്റ്റു ചെയ്തു. 47 ദിവസത്തെ ചൈന സന്ദര്‍ശനത്തിനെത്തിയ വിനോദസഞ്ചാര ഗ്രൂപ്പില്‍ പെട്ടവരെയാണ് അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരാല് ചിലര്‍ക്ക് തിവ്രവാദികളുമായി ബന്ധമുണ്ടെന്നും വിശദീകരണം.അറസ്റ്റിലായവരില്‍ അഞ്ച് സൗത്ത് ആഫ്രിക്കക്കാരും, മൂന്നു ബ്രിട്ടീഷുകാരും ഒരു ഇന്ത്യക്കാരനേയുമാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നത്.
ഇതില്‍ 11 പേരെ വിട്ടയക്കാന്‍ ചൈന തയാറായിട്ടുണ്ട്. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിരോധിക്കപ്പെട്ട സംഘടനയുടെ പ്രചാരണ വീഡിയോ കാണുന്നവേളയിലാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
Discussion about this post