കാസര്‍കോഡ്: സഫിയ വധക്കേസിലെ ഒന്നാം പ്രതി ഹംസയ്ക്ക് വധശിക്ഷ. കേസിലെ മൂന്നും നാലും പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും ശിക്ഷ വിധിച്ചു. ഹംസ പത്ത് ലക്ഷം രൂപ പിഴയും ഒടുക്കണം. മറ്റുള്ള രണ്ട് പ്രതികള്‍ക്കും അയ്യായിരം രൂപ വീതമാണ് പിഴ.
മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ല സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു.
കുടകില്‍നിന്ന് വീട്ടുജോലിക്ക് കാസര്‍കോഡേക്ക് കൊണ്ടുവന്ന സഫിയയെ ഗോവയിലെ ഫ്ളാറ്റില്‍ വെട്ടിനുറുക്കി ബാഗിലാക്കി കുഴിച്ചുമൂടിയ കേസില്‍ രണ്ടുപേരെ വെറുതെ വിട്ടിരുന്നു. 2005 ജൂണ്‍ 15ന് കുടകില്‍നിന്ന് ഗോവയിലെ കരാറുകാരന് കെ.സി. ഹംസയുടെ മാസ്തികുണ്ടിലെ വീട്ടില്‍ ജോലിക്കെത്തിയ സഫിയ 2006 ഡിസംബര്‍ 22ന് ഗോവയിലാണ് കൊല്ലപ്പെട്ടത്.
ഒന്നാം പ്രതി കെ.സി. ഹംസക്ക് വധശിക്ഷ നല്‍കണമെന്ന് ബുധനാഴ്ച പ്രോസിക്യൂഷനുവേണ്ടി സി. ഷുക്കൂര്‍ വാദിച്ചു. ഹംസയുടെ ഭാര്യ മൂന്നാം പ്രതി മൈമൂന, നാലാം പ്രതി അബ്ദുല്ല എന്നിവരും ദയ അര്‍ഹിക്കുന്നില്ളെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ശിക്ഷ കുറച്ചുതരണമെന്ന് മൂന്ന് പ്രതികളും അപേക്ഷിച്ചു.
ഉപ്പയും ഉമ്മയും ജയിലില്‍ പോയാല്‍ മക്കള്‍ അനാഥരാകുമെന്നും കുട്ടികളെ സംരക്ഷിക്കാന്‍ മറ്റാരുമില്ലെന്നു ദയകാട്ടണമെന്നും പ്രതികള്‍ അഭ്യര്‍ഥിച്ചിരുന്നു.
Discussion about this post