ഡല്‍ഹി : ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെതിരെ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നോട്ടീസയച്ചു. ദില്ലി ഗ്രാമീണ്‍ സഭ കോടതിയെ സമീപിച്ചതിനാലാണ് സര്‍ക്കാരിനെതിരെ ഇത്തരത്തില്‍ ഉത്തരവ് ഇറക്കിയത്.പാര്‍ലമെന്ററി സമിതിയുടെ പരിഗണനയിലുള്ള ബില്ലിലെ അതേ വ്യവസ്ഥകളുള്ള ഓര്‍ഡിനന്‍സ് മോദിസര്‍ക്കാര്‍ ഇതിനകം മൂന്നു തവണ വിജ്ഞാപനം ചെയ്തുകഴിഞ്ഞു.
കഴിഞ്ഞ ദിവസം ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ കുറിച്ച് വിശദീകരിക്കാനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നീതി ആയോഗ് യോഗത്തില്‍നിന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെ 13 മുഖ്യമന്ത്രിമാര്‍ വിട്ടുനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം.
Discussion about this post