പാലായില്‍ വിജയം സുനിശ്ചിതമെന്ന് ബിജെപി.കെ എം മാണിയുടെ സഹോദരന്റെ മകൻ ബി ജെ പി അംഗത്വം നേടി.ഇത് പാര്‍ട്ടി വിജയിക്കുമെന്നതിന്റെ സൂചനയാണെന്നും സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള പറഞ്ഞു.
പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ നാളെ ഉച്ചയ്ക്ക് പ്രഖ്യാപിക്കുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാനെ ഗവര്‍ണറായി തെരഞ്ഞെടുത്തതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. ഗവര്‍ണര്‍ നിയമനത്തിന്റെ പേരില്‍ ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്.
തത്വാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താവാണ് ആരിഫ് മുഹമ്മദ് ഖാന്. ലിംഗനീതിക്കായി പദവികള്‍ വലിച്ചെറിഞ്ഞ് പോരാടുന്ന വ്യക്തിയാണദ്ദേഹം. പി സദാശിവത്തിന്റെ പ്രവര്‍ത്തനത്തില്‍ ഒരെതിര്‍പ്പും അതൃപ്തിയും ഇല്ല എന്നും ശ്രീധരന് പിള്ള പറഞ്ഞു
Discussion about this post