നാസിൽ അബ്ദുളള തനിക്കെതിരെ നൽകിയ സിവിൽ കേസ് തളളിയെന്ന് തുഷാർ വെളളാപ്പളളി.യുഎഇയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെക്ക് കേസിനെ നിയമപരമായി നേരിടും. കേസ് ജയിച്ച് സത്യം പുറത്ത് വന്ന ശേഷമേ യുഎഇ വിടുവെന്നും തുഷാർ വ്യക്തമാക്കി.
നാസിലിന് ചെക്ക് നൽകിയിട്ടില്ലെന്ന നിലപാട് തുഷാർ ആവർത്തിച്ചു.ചെക്ക് കേസിൽ ഒത്തു തീർപ്പ് വൈകിയപ്പോഴാണ് നാസിൽ കഴിഞ്ഞ ദിവസം സിവിൽ കേസ് നൽകിയത്.
എന്നാൽ മതിയായ രേഖയിലാത്തതിനാൽ കേസ് കോടതി തളളുകയായിരുന്നു. കേസിന് വർഗീയ വശം നൽകാനും നാസിൽ ശ്രമം നടത്തിയെന്നു തുഷാർ ആരോപിച്ചു. പാസ് പോർട്ട് കെട്ടി വച്ച് തുഷാറിന്റെ നാട്ടിലേക്കുളള വരവ് തടയാനാണ് സിവിൽ കേസ് നൽകിയത്.
Discussion about this post