കോവിഡ് മഹാമാരി ഏറ്റവും കൂടുതല്‍ നാശം വിതച്ച വ്യവസായങ്ങളിലൊന്നാണ് സിനിമ. 2023 ല്‍ പ്രധാനപ്പെട്ട താരങ്ങളുടെയെല്ലാം സിനിമകള്‍ എത്തിയിട്ടും സിനിമയ്ക്കുണ്ടായ നഷ്ടം ഏകദേശം മുന്നൂറ് കോടി രൂപയ്ക്കടുത്തായിരുന്നു. കൊവിഡിന് ശേഷം തിയേറ്ററില്‍ ആളുകള്‍ വരുന്നത് കുറഞ്ഞിട്ടുണ്ടെന്നും ഒ.ടി.ടി യില്‍ സിനിമ വരാന്‍ തുടങ്ങിയതിന് ശേഷം ആളുകള്‍ തിയേറ്ററുകളിലേക്ക് വരാന്‍ വിമുഖത കാണിക്കുന്നുണ്ടെന്നും നിര്‍മ്മാതാക്കള്‍ തുറന്നുപറഞ്ഞിരുന്നു.
നഷ്ടങ്ങളുടെ കയത്തില്‍ നിന്ന് സിനിമാവ്യവസായം അല്‍പ്പമെങ്കിലും കരകയറിയത് 2024 ലാണ്. സൂപ്പര്‍താരങ്ങളുടെ പിന്‍ബലമോ വന്‍ ഹൈപ്പുകളോ ഇല്ലാതെ എത്തിയ പ്രേമലു എന്ന ചിത്രമാണ് 2024 ഹിറ്റുകള്‍ക്ക് നാന്ദി കുറിച്ചത്. പിന്നാലെ ഒന്നിന് പുറകേ ഒന്ന് എന്ന തരത്തില്‍ സിനിമകള്‍ മികച്ച കളക്ഷന്‍ നേടി. എന്നാല്‍ ഇത്രയൊക്കെ മാറ്റങ്ങള്‍ സംഭവിച്ചിട്ടും നിര്‍മ്മാതാക്കള്‍ മോളിവുഡില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് മാത്രം പരിഹാരമായിട്ടില്ല. ഇതേക്കുറിച്ച് നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നതിങ്ങനെ.
സിനിമയിലെ ചില നടന്മാര്‍ നല്ല സബ്ജക്ട് കിട്ടുമ്പോള്‍ അത് പാര്‍ട്ട്ണര്‍ ഷിപ്പില്‍ പ്രൊഡ്യൂസ് ചെയ്യും എന്നാൽ പ്രൊഡ്യൂസറിന് അത് സാധിക്കില്ല. അവര്‍ സബ്ജക്ട് കേട്ട് അതിന് വേണ്ടി ആര്‍ട്ടിസ്റ്റുകളുടെ ഡേറ്റ് വാങ്ങി സിനിമയെടുക്കേണ്ടി വരുന്നു. അത് സമയം കളയുന്ന പ്രൊസ്സസാണ്. മെയിന്‍സ്ട്രീം നടന്മാര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പും നിര്‍മ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ലിസ്റ്റിൻ തുറന്നു പറഞ്ഞു. ആകെ ഏഴോ എട്ടോ പേര്‍ മാത്രമാണ് മലയാളത്തിലെ മുന്‍നിരക്കാര്‍. ചിലരുടെ മിനിമം പ്രതിഫലം ഒരു കോടിയൊക്കെയാണ്. മാത്രമല്ല ഇവരില്‍ പലരും അന്യഭാഷ സിനിമകളില്‍ കൂടി അഭിനയിക്കുന്നവരാണ് ഇവര്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് നിര്‍മ്മാതാക്കളെ വല്ലാതെ പ്രതിസന്ധിയിലാക്കുന്നുണ്ട് ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.
2024 ലെ മോളിവുഡിന്റെ കന്നി ഹിറ്റ് ചിത്രം പ്രേമലുവിന്റെ നിര്‍മ്മാതാവ് ദിലീഷ് പോത്തന്‍ നിര്‍മ്മാതാക്കളെക്കുറിച്ചുള്ള ധാരണയും തിരുത്തിക്കുറിച്ചിരിക്കുകയാണ്. കോടികള്‍ കളക്ഷന്‍ നേടിയ സിനിമയ്ക്ക് ഭീമമായ ഒരു തുക നിര്‍മ്മാതാക്കള്‍ക്ക് ലഭിക്കുമെന്നുള്ള ക്ലിഷേ കാഴ്ച്ചപ്പാടിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. പ്രേമലുവിന്റെ അവസാന കളക്ഷന്‍ റിപ്പോര്‍ട്ട് 135 കോടിയാണ്. എന്നാല്‍ 135 കോടി ലഭിച്ച സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് അതില്‍ നിന്നും ലഭിച്ച ലാഭം എന്തായിരിക്കും ചിത്രത്തിന്റെ കളക്ഷന്‍ 135 കോടിയെന്ന് പറയുന്നതൊക്കെ കണക്കുകളില്‍ മാത്രമാണ്. ടാക്‌സ്, തിയറ്റര്‍ ഷെയര്‍, വിതരണക്കാരുടെ ഷെയര്‍ ഉള്‍പ്പടെയുള്ളവ പോയിട്ട് നിര്‍മ്മാതാവിലേക്ക് എത്തുമ്പോള്‍ കോടികളൊക്കെ കണക്കാണെന്ന് ദിലീഷ് വ്യക്തമാക്കി.
അതേസമയം, മോളിവുഡില്‍ 50ഉം100ഉം കോടി കളക്ഷന്‍ നേടാതെ നേടിയെന്ന് പറഞ്ഞ് പോസ്റ്റര്‍ ഇറക്കുന്നവരാണ് കൂടുതലെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വെളിപ്പെടുത്തി. ചില സിനിമകള്‍ മാത്രമേ കൃത്യമായി ബോക്‌സ് ഓഫീസ് കളക്ഷനെ കുറിച്ച് പ്രഖ്യാപനം നടത്തുകയുള്ളു എന്നും എന്നാല്‍ 50 കോടി ആകുന്നതിന് മുന്‍പേ തന്നെ പോസ്റ്റര്‍ പുറത്തിറക്കുന്ന ചിലരുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യം മാത്രമല്ല സിനിമയുടെ 50 ദിവസം 25 ദിവസം ആഘോഷിക്കുന്ന കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുന്നത് ’20 ദിവസം കഴിയുമ്പോഴേക്ക് 25 ദിവസമായി എന്നു പറഞ്ഞ് പോസ്റ്റര്‍ ഇറക്കുന്നവരുണ്ട്. സിനിമ അത്രയും ദിവസം ഓടുമെന്ന വിശ്വാസം കൊണ്ടായിരിക്കാം അങ്ങനെ ചെയ്യുന്നത്. എന്റെ അഭിപ്രായത്തില്‍ ചില സിനിമകള്‍ മാത്രമേ കൃത്യമായി 50ഉം 100ഉം കോടി നേടിയിട്ടുള്ളൂ. അങ്ങനെയൊക്കെ ചെയ്യുന്നത് ബിസിനസിന്റെ ഭാഗമാണ്,’ ലിസ്റ്റിന്‍ പറഞ്ഞു.













Discussion about this post