ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ ജനങ്ങൾക്കായി ക്യാമ്പയിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഏക്ക് പേട് മാ കി നാം’ (അമ്മയ്ക്ക് വേണ്ടി ഒരു മരം) എന്ന പേരിലാണ് കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി എല്ലാ ജനങ്ങളും അമ്മയോടുള്ള ആദരസൂചകമായി വരും ദിവസങ്ങളിൽ ഓരോ മരം നടണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് ഡൽഹിയിലെ ബുദ്ധജയന്തി പാർക്കിൽ പ്രധാനമന്ത്രി വൃക്ഷത്തെ നട്ടു. കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ്, ഡൽഹി ഗവർണർ വിനയ് കുമാർ സക്‌സേന എന്നിവരും അദ്ദേഹത്തോടൊപ്പം സന്നിഹിതരായിരുന്നു. ‘പ്ലാന്റ് ഫോർ മദർ’ എന്ന ഹാഷ്ടാഗോടെ എല്ലാവരും തങ്ങൾ വൃക്ഷത്തെ നടുന്ന ചിത്രം പങ്കുവക്കണമെന്നും പ്രധനമന്ത്രി പറഞ്ഞു.
‘ലോകത്തിലെ എല്ലാ ജനങ്ങളോടും വരും ദിവസങ്ങളിൽ തങ്ങളുടെ അമ്മയ്ക്കായി ഒാരോ മരം നടണമെന്ന് ഞാൻ ആഹ്വാനം ചെയ്യുകയാണ്. നിങ്ങൾ വൃക്ഷത്തൈകൾ നടുന്ന ചിത്രങ്ങൾ ‘പ്ലാന്റ് ഫോർ മദർ’ എന്ന ഹാഷ്ടാഗോടെ പങ്കുവയ്ക്കണം’- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.
Discussion about this post